പമ്പ : ശബരിമലയിൽ വെള്ളിയാഴ്ച നടക്കുന്ന ആറാട്ടോട് കുടി ഉത്സവത്തിന് സമാപനം. മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് പുറപ്പെടും.
Advertisements
വെളിനല്ലൂർ മണികണ്ഠനാണ് ആറാട്ട് ഘോഷയാത്രയിൽ ഭഗവാന്റെ തിടമ്പേറ്റുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 11നാണ് പമ്പയിൽ ആറാട്ട്. ആറാട്ടിനു ശേഷം ശബരീശനെ പമ്പാ ഗണപതി ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് ആനയിക്കും. ഭക്തജനങ്ങൾക്ക് ഭഗവാന് മുന്നിൽ പറയിടാനുള്ള അവസരം ഉണ്ടായിരുന്നതാണ്. പൂജകൾക്കു ശേഷം നാലുമണിക്ക് ആറാട്ട് ഘോഷയാത്ര പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തിരിക്കും.
ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേർന്ന ശേഷം ശബരിമല തിരു ഉത്സവത്തിന് കൊടിയിറങ്ങും.