പാലക്കാട്ട് തുടരൻ രാഷ്ട്രീയ കൊലപാതകം ; വിറങ്ങലിച്ച് നാട് ; എഡിജിപി വിജയ് സാഖറെ വിഷു ആഘോഷത്തിൽ കൊച്ചിയിൽ ; അതൃപ്തിയിൽ മുഖ്യമന്ത്രി

കൊച്ചി : സംസ്ഥാനത്ത് അത് 24 മണിക്കൂറിനിടെ അതിക്രൂരമായ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ കൊച്ചിയിൽ വിഷു ആഘോഷത്തിൽ. ഒരു കൊലപാതകം ഉണ്ടായി പ്രതികാരം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടുപോലും വിജയ് സാഖറെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിയന്ത്രണം ഏറ്റെടുക്കാനോ തയാറായിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് എട്ട് ഷോബിൻ ആയതോടുകൂടി മാത്രമാണ് അദ്ദേഹം ആഘോഷങ്ങൾ അവസാനിപ്പിച്ച് തലസ്ഥാനത്ത് മടങ്ങിയെത്തിയത്. തുടർന്ന് ക്രമസമാധാനപ്രശ്നം വഷളാകുമെന്ന് സാഹചര്യത്തിൽ പാലക്കാട്ടേക്ക് പോകുകയും ചെയ്തു.

Advertisements

പൊലീസ് ആസ്ഥാനത്തിരുന്ന് സംസ്ഥാനമാകെ ക്രമസമാധാനം പരിപാലിക്കേണ്ട അഡി.ഡി.ജി.പി വിജയ് സാക്കറെ, വാരാന്ത്യങ്ങളില്‍ കൊച്ചിയിലായിരിക്കുമെന്ന് പൊലീസ് ആസ്ഥാനത്തെ പരസ്യമായ രഹസ്യമാണ്. കൊച്ചിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആഘോഷം പാർട്ടികളിൽ അദ്ദേഹം പതിവ് സാന്നിധ്യമാണ്. രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടുപോലും പോലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ പൊലീസിന് സാധിക്കാതെ പോയത് അസാന്നിധ്യത്തിൽ തുടർന്നാണെന്ന് വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ചകളില്‍ വൈകിട്ട് കൊച്ചിയിലേക്ക് വണ്ടികയറും. തിങ്കളാഴ്ചയാണ് മടക്കം. പൊലീസിലെ ഉന്നതരും വിരമിച്ച ഉന്നതരും മുന്‍ ചീഫ്സെക്രട്ടറിയുമൊക്കെയുള്ള ആഘോഷപാര്‍ട്ടിയാണ് അജന്‍ഡ. വിഷുദിനത്തില്‍ പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായപ്പോള്‍ സാക്കറെ കൊച്ചിയില്‍ ആഘോഷത്തിലായിരുന്നു. ഉന്നതതലത്തില്‍ യാതൊരു യോഗവും ജാഗ്രതാമുന്നറിയിപ്പും ഉണ്ടായില്ല. ഇന്നലെ രണ്ടാം കൊലപാതകം നടക്കുമ്ബോഴും അദ്ദേഹം കൊച്ചിയില്‍ തന്നെയായിരുന്നു. പ്രതികാര കൊലപാതകത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുഖ്യമന്ത്രി ഡി.ജി.പി അനില്‍കാന്തിനെ വിളിച്ച്‌ ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി എവിടെ എന്ന് അന്വേഷിച്ചപ്പോള്‍ അവധിയിലാണെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണ്, പാലക്കാട്ടേക്ക് പോവാന്‍ സാക്കറെ തയ്യാറായത്. സാക്കറെയുടെ നടപടിയില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു.

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകമുണ്ടായപ്പോഴും സാക്കറെ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിരുന്നു. ചെറിയ സമയത്തിനകം പ്രതികാരമായി രണ്ടാമത്തെ കൊലപാതകം ഉണ്ടാകുമെന്ന് ഒരു സൂചനയും ഇല്ലായിരുന്നെന്നും വിവരം കിട്ടിയെങ്കില്‍ തടയാനാവുമായിരുന്നു എന്നും പരസ്യമായി പറഞ്ഞ് സ്വയം അപഹാസ്യനാവുകയായിരുന്നു.

ഉത്തര, ദക്ഷിണ മേഖലകളില്‍ ക്രമസമാധാനചുമതലയില്‍ രണ്ട് അഡി.ഡി.ജി.പിമാരുണ്ടായിരുന്ന ശാസ്ത്രീയ സംവിധാനം പൊളിച്ചടുക്കിയാണ് സംസ്ഥാനത്താകെ അധികാരപരിധിയോടെ, സാക്കറെയെ ഡി.ജി.പി അനില്‍കാന്തിന് തൊട്ടുതാഴെ പ്രതിഷ്ഠിച്ചത്. പൊലീസ് ആസ്ഥാനത്തിരുന്ന് വിദൂര ജില്ലകള്‍ നിയന്ത്രിക്കാന്‍ സാക്കറെയ്ക്കാവുന്നില്ല. ജില്ലകള്‍ എസ്.പിമാരുടെ സാമ്രാജ്യമായി മാറിയിരിക്കുകയാണ്.

നാല് പൊലീസ് ജില്ലകള്‍ക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേല്‍നോട്ടത്തിന് സോണല്‍ ഐ.ജിമാരും അതിനുമേല്‍ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഈ മേല്‍നോട്ട സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായി ഐ.ജിയെ നിയമിച്ചു. റേഞ്ചില്‍ ഡി.ഐ.ജിമാരെ നിയമിച്ചു. സോണല്‍ ഐ.ജിമാര്‍ക്കാവട്ടെ സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി. ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ വന്നതോടെ യുവ എസ്.ഐമാര്‍ ഒതുക്കപ്പെട്ടു. പത്തുവര്‍ഷം വരെ എസ്.ഐയായിരുന്ന ശേഷം ഇന്‍സ്പെക്ടരായവരെ സ്റ്റേഷനില്‍ കൊണ്ടിരുത്തി എസ്.ഐയുടെ ജോലി ചെയ്യിപ്പിക്കുന്നു. സ്റ്റേഷനുകള്‍ തമ്മില്‍ ഏകോപനമില്ലാതായി. 9 സ്റ്റേഷനുകളുടെ മേല്‍നോട്ടത്തിന് ഒരു ഡിവൈ.എസ്.പിയുണ്ടെങ്കിലും മേല്‍നോട്ടം പേരിനുമാത്രം.

വി​ലാ​പ​യാ​ത്ര​യില്‍
ആ​യി​ര​ങ്ങള്‍

പാ​ല​ക്കാ​ട്:​ ​എ​സ്.​ഡി.​പി.​ഐ​ ​പ്ര​വ​ര്‍​ത്ത​ക​ന്‍​ ​എ​ല​പ്പു​ള്ളി​ ​സ്വ​ദേ​ശി​ ​സു​ബൈ​റി​ന്റെ​ ​മൃ​ത​ദേ​ഹം​ ​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള​ ​വി​ലാ​പ​യാ​ത്ര​യി​ല്‍​ ​പ​ങ്കെ​ടു​ത്ത​ത് ​ആ​യി​ര​ത്തി​ല​ധി​കം​ ​പേ​ര്‍.​ ​പോ​സ്റ്റു​മോ​ര്‍​ട്ടം​ ​ക​ഴി​ഞ്ഞ് ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് ​ജി​ല്ലാ​ ​അ​ശു​പ​ത്രി​യി​ല്‍​ ​നി​ന്ന് ​വി​ലാ​പ​യാ​ത്ര​ ​ആ​രം​ഭി​ച്ച​ത്.​ ​നൂ​റു​ക​ണ​ക്കി​ന് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളും​ ​കാ​റു​ക​ളും​ ​അ​നു​ഗ​മി​ച്ചു.​ ​പാ​റ,​ ​എ​ല​പ്പു​ള്ളി​ ​കു​പ്പി​യോ​ടു​ള്ള​ ​വീ​ട്ടി​ലേ​ക്ക് ​ന​ഗ​ര​ത്തി​ല്‍​ ​നി​ന്ന് 22​ ​കി​ലോ​മീ​റ്റ​ര്‍​ ​ദൂ​ര​മു​ണ്ട്.​ ​വി​ലാ​പ​യാ​ത്ര​ ​ക​ട​ന്നു​പോ​യ​ ​റോ​ഡി​ന്റെ​ ​ഇ​രു​ഭാ​ഗ​ത്തും​ ​അ​ന്തി​മോ​പ​ചാ​രം​ ​അ​ര്‍​പ്പി​ക്കാ​ന്‍​ ​നി​ര​വ​ധി​പേ​ര്‍​ ​ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.​ ​വൈ​കീ​ട്ട് ​നാ​ലോ​ടെ​യാ​ണ് ​മൃ​ത​ദേ​ഹം​ ​എ​ല​പ്പു​ള്ളി​യി​ലെ​ ​വീ​ട്ടി​ലെ​ത്തി​ച്ച​ത്.​ ​പൊ​ലീ​സി​ന്റെ​ ​വ​ന്‍​ ​അ​ക​മ്ബ​ടി​യോ​ടു​ ​കൂ​ടി​യാ​യി​രു​ന്നു​ ​വി​ലാ​പ​യാ​ത്ര.​ ​പൊ​തു​ദ​ര്‍​ശ​ന​ത്തി​ലും​ ​നാ​ട്ടു​കാ​ര്‍​ ​ഉ​ള്‍​പ്പെ​ടെ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ല്‍​ ​നി​ന്ന് ​വ​ന്‍​ ​ജ​ന​കൂ​ട്ടം​ ​എ​ത്തി​യി​രു​ന്നു.​ ​ആ​റ​ര​യോ​ടെ​ ​എ​ല​പ്പു​ള്ളി​ ​എ​റാ​ഞ്ചേ​രി​ ​ജു​മു​അ​ത്ത് ​പ​ള്ളി​യി​ല്‍​ ​മൃ​ത​ദേ​ഹം​ ​സം​സ്ക​രി​ച്ചു.

ശ്രീ​നി​വാ​സ​നെ​ ​കൊ​ല്ലാന്‍
മൂ​ന്ന് ​ബൈ​ക്കി​ല്‍​ 6​ ​പേര്‍

പാ​ല​ക്കാ​ട്:​ ​ആ​ര്‍.​എ​സ്.​എ​സ് ​മു​ന്‍​ ​ശാ​രീ​രി​ക് ​ശി​ക്ഷ​ക് ​പ്ര​മു​ഖ് ​ശ്രീ​നി​വാ​സ​നെ​ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​നാ​യി​ ​കൊ​ല​യാ​ളി​ ​സം​ഘം​ ​എ​ത്തു​ന്ന​തി​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​പു​റ​ത്ത്.​ ​മൂ​ന്ന് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളി​ലാ​യി​ ​എ​ത്തി​യ​ ​ആ​റം​ഗ​ ​സം​ഘ​മാ​ണ് ​ശ്രീ​നി​വാ​സ​ന്റെ​ ​എ​സ്.​കെ.​എ​സ് ​ഓ​ട്ടോ​സ് ​എ​ന്ന​ ​സ്ഥ​പ​ന​ത്തി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ചു​ക​യ​റി​ ​വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.
മേ​ലാ​മു​റി​ ​ഭാ​ഗ​ത്ത് ​നി​ന്നാ​ണ് ​മൂ​ന്ന് ​വാ​ഹ​ന​ങ്ങ​ളു​മെ​ത്തി​യ​ത്.​ ​ര​ണ്ട് ​ബൈ​ക്കി​ലും​ ​ഒ​രു​ ​സ്‌​ക്കൂ​ട്ട​റി​ലു​മാ​ണ് ​എ​ത്തി​യ​ത്.​ ​പി​ന്നി​ലി​രി​ക്കു​ന്ന​വ​ര്‍​ ​ഹെ​ല്‍​മെ​റ്റ് ​ധ​രി​ച്ചി​ട്ടി​ല്ല.​ ​ഇ​വ​രു​ടെ​ ​ബൈ​ക്കി​ന്റെ​ ​ന​മ്ബ​ര്‍​ ​ഉ​ള്‍​പ്പെ​ടെ​ ​കൃ​ത്യ​മാ​യ​ ​വി​വ​ര​ങ്ങ​ള്‍​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.

കാ​ര്‍​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത​ത്
സു​ബൈ​റി​ന്റെ​ ​അ​യ​ല്‍​വാ​സി

പാ​ല​ക്കാ​ട്:​ ​സു​ബൈ​റി​ന്റെ​ ​കാെ​ലാ​യാ​ളി​ക​ള്‍​ ​ര​ക്ഷ​പ്പെ​ട്ട​ ​കെ.​എ​ല്‍​ 9​ ​എ.​ക്യൂ​ 7901​ ​എ​ന്ന​ ​ആ​ള്‍​ട്ടോ​ 800​ ​കാ​ര്‍​ ​ക​ഞ്ചി​ക്കോ​ട് ​ഹൈ​വേ​യി​ല്‍​ ​കി​ട​ക്കു​ന്ന​ത് ​ക​ണ്ട് ​സം​ശ​യം​ ​തോ​ന്നി​ ​പ്ര​ദേ​ശ​വാ​സി​ ​ര​മേ​ശ് ​കു​മാ​ര്‍​ ​രാ​ത്രി​ 10​ ​മ​ണി​യോ​ടെ​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
കെ.​കൃ​പേ​ഷ് ​എ​ന്ന​യാ​ളു​ടെ​ ​പേ​രി​ലു​ള്ള​താ​ണെ​ങ്കി​ലും​ ​കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ളാ​യി​ ​അ​ലി​യാ​ര്‍​ ​എ​ന്ന​യാ​ളാ​ണ് ​കാ​റു​പ​യോ​ഗി​ക്കു​ന്ന​ത്.​അ​ലി​യാ​ര്‍​ ​കാ​ര്‍​ ​വാ​ട​ക​യ്ക്ക് ​ന​ല്‍​കാ​റു​ണ്ട്.
കു​ടും​ബ​ത്തോ​ടെ​യു​ള്ള​ ​ക്ഷേ​ത്ര​ ​ദ​ര്‍​ശ​ന​ത്തി​ന് ​എ​ന്നു​ ​പ​റ​ഞ്ഞാ​ണ് ​സു​ബൈ​റി​ന്റെ​ ​അ​യ​ല്‍​വാ​സി​യാ​യ​ ​ബി.​ജെ.​പി​ ​പ്ര​വ​ര്‍​ത്ത​ക​ന്‍​ ​ര​മേ​ശ​ന്‍​ ​അ​ലി​യാ​റി​ല്‍​ ​നി​ന്ന് ​കാ​റ് ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത​ത്.​ ​ഇ​യാ​ള്‍​ ​ഒ​ളി​വി​ലാ​ണ്.
അ​ക്ര​മി​ ​സം​ഘ​മെ​ത്തി​യ​ ​വെ​ള്ള​ ​ഹൂ​ണ്ടാ​യി​ ​ഇ​യോ​ണ്‍​ ​കാ​ര്‍​ ​അ​ഞ്ചു​മാ​സം​ ​മു​മ്ബ് ​കൊ​ല്ല​പ്പെ​ട്ട​ ​ആ​ര്‍.​എ​സ്.​എ​സ് ​പ്ര​വ​ര്‍​ത്ത​ക​ന്‍​ ​സ​ഞ്ജി​ത്തി​ന്റേ​താ​ണെ​ന്ന് ​ഭാ​ര്യ​ ​അ​ര്‍​ഷി​ത​യും​ ​അ​ച്ഛ​ന്‍​ ​അ​റു​മു​ഖ​നും​ ​സ്ഥി​രീ​ക​രി​ച്ചു.​ ​സ​ഞ്ജി​ത്ത് ​മ​രി​ക്കു​ന്ന​തി​ന് 15​ ​ദി​വ​സം​ ​മു​മ്ബാ​ണ് ​കാ​ര്‍​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി​ ​വ​ര്‍​ക്ക്‌​ഷോ​പ്പി​ലേ​ക്ക് ​മാ​റ്റി​യ​ത്.​ 30000​ ​രൂ​പ​ ​ചെ​ല​വു​വ​രു​മെ​ന്ന​തി​നാ​ല്‍​ ​കാ​ര്‍​ ​വാ​ങ്ങു​ന്ന​തി​നെ​ ​കു​റി​ച്ച്‌ ​ആ​ലോ​ചി​ച്ചി​ല്ല.​ ​സ​ഞ്ജി​ത്ത് ​മ​രി​ച്ച​ ​ശേ​ഷം​ ​കാ​റി​നെ​ ​കു​റി​ച്ച്‌ ​അ​റി​യി​ല്ലെ​ന്നും​ ​സ​ഞ്ജി​ത്തി​ന്റെ​ ​ഭാ​ര്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​വ്യ​ക്ത​മാ​ക്കി.​ ​ഇ​രു​ ​കാ​റു​ക​ളും​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​ആ​ളു​ക​ളെ​ ​കു​റി​ച്ച്‌ ​പൊ​ലീ​സി​ന് ​വ്യ​ക്ത​മാ​യ​ ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ ​സൂ​ച​ന.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.