ശബരിമല : പമ്പാ മണപ്പുറത്ത് വിരിവെച്ച് വിശ്രമിച്ചിരുന്ന തീർഥാടകന്റെ ബാഗിൽ നിന്നും 9700 രൂപ മോഷ്ടിച്ച ഇലന്തൂർ സ്വദേശികൾ
അറസ്റ്റിൽ. ഇലന്തൂർ ചുരുളിക്കോട് ഇളമല ചരുവിൽ വീട്ടിൽ രാജൻ
(62), ബന്ധു വേണു (49) എന്നിവരെയാണ് ഇന്ന് രാവിലെ രാവിലെ പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. ചെറിയാനവട്ടത്ത്
സുകുമാരൻ എന്നയാളുടെ വിരിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഫോർട്ട് കൊച്ചി
അമരാവതി ഉദരമ്പറമ്പിൽ അഭിലാഷിന്റെ പണമാണ് ഇവർ മോഷ്ടിച്ചത്. എറണാകുളത്ത് നിന്നും വന്ന 40 അംഗ
തീർഥാടക സംഘത്തിൽപ്പെട്ടയാളാണ്
അഭിലാഷ്. യാത്രാക്ഷീണം കാരണം
ചെറിയാനവട്ടത്ത് വിരി വച്ചു
വിശ്രമിക്കുകയായിരുന്നു. അരയിൽ
കെട്ടുന്ന ബാഗ് കവർന്ന് അതിൽ നിന്നുമാണ് പണം മോഷ്ടിച്ചത്. ഇതേ വിരിയിൽ തന്നെ
വിശ്രമിച്ചിരുന്ന വേണുവും രാജനും
ചേർന്ന് മോഷണം നടത്തുകയായിരുന്നു.
വേണുവിനും രാജനും പമ്പയിൽ ആൾരൂപം
വിലക്കുന്ന ജോലിയാണ്. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പമ്പ എസ് ഐ പറഞ്ഞു.
അയ്യപ്പന്റെ സന്നിധിയിലും മോഷണം: പമ്പയിൽ വിരിവെച്ച അയ്യപ്പന്മാരുടെ പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ : പിടിയിലായത് ഇലന്തൂർ സ്വദേശികൾ
Advertisements