സന്നിധാനത്ത് രണ്ട് ലക്ഷം കിലോ ശര്‍ക്കര സ്‌റ്റോക്ക് ചെയ്യും; അപ്പം, അരവണ നിര്‍മ്മാണം 11 ന് ആരംഭിക്കും

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനായുള്ള അപ്പം, അരവണ നിര്‍മാണം 11ന് ആരംഭിക്കും. ഇതിന് മുന്നോടിയായി ഗോഡൗണ്‍ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി. രണ്ട് ലക്ഷം കിലോ ശര്‍ക്കര സന്നിധാനത്തില്‍ സ്റ്റോക്ക് ചെയ്യനാണ് നിലവിലെ തീരുമാനം. വലിയ നടപ്പന്തല്‍ കൃഷ്ണ ശില പാകുന്ന ജോലിയും നടപ്പന്തലില്‍ ക്യു നില്‍ക്കുന്നതിനുള്ള ബാരിക്കേഡ് നിലവിലുള്ള ഇരുമ്പ് മാറ്റി സ്റ്റീല്‍ ഇടുന്ന ജോലികളും പുരോഗമിക്കുകയാണ്.

Advertisements

പ്രളയത്തില്‍ തകര്‍ന്ന പാലത്തിനു പകരം പമ്പ ത്രിവേണിയിലെ ഞുണങ്ങാറില്‍ താല്‍ക്കാലിക പാലത്തിന്റെ പണി നടക്കുന്നുണ്ട്. പൈപ്പിട്ട് മണല്‍ ചാക്ക് അടുക്കി റോഡ് ഉണ്ടാക്കി വേഗത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്.തീര്‍ഥാടകരെ സന്നിധാനത്തില്‍ തങ്ങാന്‍ അനുവദിക്കില്ല. പുലര്‍ച്ചെ 5ന് നട തുറക്കുമ്പോള്‍ ദര്‍ശനം തുടങ്ങുന്ന വിധത്തിലാണ് നിലയ്ക്കലില്‍ നിന്ന് അയ്യപ്പന്മാരെ പമ്പയിലേക്ക് കടത്തിവിടുക. അതിനാല്‍ സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ ദേവസ്വം കെട്ടിടങ്ങള്‍ക്ക് കാര്യമായ അറ്റകുറ്റപ്പണിയില്ല.

Hot Topics

Related Articles