തിരുവനന്തപുരം : ശബരിമലയില്‍ വിശ്വാസം തകര്‍ക്കപ്പെടുന്ന സാഹചര്യം ഇനിയുണ്ടാകാതിരിക്കാന്‍ ശബരിമല ഉള്‍പ്പെട്ട പ്രദേശം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി.ജോര്‍ജ്.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിച്ച കേരളപദയാത്രയുടെ സമാപന സമ്മേളനത്തില്‍ പി.സി.ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാസ്തികരുടെ കൈയിലാണ് കാര്യങ്ങള്‍. അവര്‍ വീണ്ടും വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഓരോ കളികളുമായി എത്തും. ഉടുവസ്ത്രം പോലും ഇല്ലാത്ത സ്ത്രീകളെ കയറ്റാന്‍ വീണ്ടും ശ്രമം ഉണ്ടാകും. അതിനാല്‍ ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണം. മുന്‍പ് താന്‍ നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഒരു ബെഞ്ച്കൂടി വരുന്നത് സാമ്പത്തിക ബാധ്യതയാകുമെന്നതിനാല്‍ വേണ്ടെന്നു വയ്‌ക്കാമെന്നാണ് തീരുമാനമായത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ആസ്ഥാനം 100 കോടിയിലധികം ചെലവാക്കി പുതിയ കെട്ടിടം പണിയാനുള്ള ശ്രമം നടക്കുകയാണ്. ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിച്ചാല്‍ നാനൂറ് കോടിയെങ്കിലും ലാഭമുണ്ടാകും. ഉദ്യോഗസ്ഥര്‍ ഫയലും ചുമന്ന് എറണാകുളത്തിന് പോകുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.