ശബരിമല സ്വര്‍ണപ്പാളി വിവാദം: ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി ശില്പങ്ങളിൽ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ചെന്നൈയിലേ കമ്പനിയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്.

Advertisements

കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. തുടർന്നുള്ള പരിശോധനയിൽ 2019 ൽ സ്വർണ്ണപ്പാളി സ്ഥാപിച്ചതിൽ അടക്കം സംശയങ്ങൾ ഉന്നയിച്ച ഹൈക്കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് അറ്റകുറ്റപ്പണി നടത്തിയശേഷം സ്വര്‍ണപ്പാളികള്‍ തിരികെ ശബരിമല സന്നിധാനത്ത് എത്തിച്ചത്. സ്വര്‍ണപ്പാളികള്‍ ശിൽപ്പത്തിൽ തിരികെ സ്ഥാപിക്കുന്നതിനായി കോടതി അനുമതി കിട്ടും വരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles