ശബരിമല: ശബരിമലയിലെ ഭണ്ഡാരത്തില് നിന്ന് കാണിക്ക മോഷണം നടത്തിയ സംഭവത്തില്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്ത് ദേവസ്വം ബോര്‍ഡ്. മണ്ഡല – മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രമുതല്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന മാവേലിക്കര ഗ്രൂപ്പില്‍ ചെറുകോല്‍ ദേവസ്വം കഴകം ശങ്കരനാരായണപ്പണിക്കരെയാണ് സസ്പെന്‍ഡ് ചെയ്തത്.ശങ്കരനാരായണപ്പണിക്കരുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് 42470 രൂപ ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് മുതല്‍ അപഹരണം, വിശ്വാസവഞ്ചന എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതായി ഈ അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ , ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തത്.