പമ്പ: കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സജീവമായ ശബരിമലയിൽ റെക്കോഡ് വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. ഹലാൽ തുപ്പൽ വിവാദം ഏശാതിരുന്നതോടെ അപ്പം അരവണ വിപണിയിലും വൻ കുതിച്ച് കയറ്റം ഉണ്ടായി.
ശബരിമലയില്‍ തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ആറ് കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. അപ്പം അരവണ വില്‍പ്പനയെ ശര്‍ക്കര വിവാദം ബാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ഏഴ് ദിവസത്തില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ദര്‍ശനം നടത്തിയത്. കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വര്‍ധന. ഒന്നേകാല്‍ ലക്ഷംമ ടിന് അരവണയും അന്‍പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി.
വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്. ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോര്‍ഡ് നേരിട്ട് വില്‍ക്കുന്നത്.