പന്തളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; തിരുവനന്തപുരം സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്

പന്തളം : എം.സി റോഡിൽ പന്തളം കൈപ്പുഴ വലിയ പാലത്തിന് സമീപം കാറും ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ചൊവ്വാഴ്ച വെളുപ്പിനെ 5.15 ന് ആണ് അപകടം നടന്നത്.

Advertisements

ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കാർ വലിയ പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണം തെറ്റി അടൂർ ഭാഗത്ത് നിന്നും വന്ന സിമൻ്റ് ലോറിയിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാറിൻ്റെ അമിത വേഗമാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ കാറിൽ യാത്ര ചെയ്ത തിരുവനന്തപുരം പിരപ്പൻകോട് സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles