ശബരിമലയില്‍ കളഭാഭിഷേകം നടത്തി : മകര വിളക്കിന് ശേഷമുള്ള ആദ്യ കളഭാഭിഷേകം

സന്നിധാനം : ശബരിമലയിലെ പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നായ കളഭാഭിഷേകം വെള്ളിയാഴ്ച നടത്തി. മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശേഷമുളള ആദ്യ കളഭാഭിഷേകമായിരുന്നു ഇത്. നിത്യേനയുളള ഇരുപത്തിയഞ്ച് കലശാഭിഷേകം കഴിഞ്ഞ് രാവിലെ 11.30 ന് ഉച്ചപൂജയ്ക്ക് മുന്‍പായാണ് ശബരീശന്റെ ഇഷ്ട വഴിപാടുകളിലൊന്നായ കളഭാഭിഷേകം നടന്നത്.  

Advertisements

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ കിഴക്കെ മണ്ഡപത്തില്‍ പൂജിച്ച കളഭകുംഭം മേല്‍ശാന്തി എന്‍. പരമേശ്വരന്‍  നമ്പൂതിരി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തിയശേഷം ശ്രീകോവിലില്‍ എത്തിച്ചാണ് കളഭാഭിഷേകം നടത്തിയത്.

Hot Topics

Related Articles