ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്നലെ നട തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നെയ്യഭിഷേകത്തിന് ഇന്ന് ഡിസംബർ 31 തുടക്കമായി.രാവിലെ 3.30ന് തുടങ്ങി 7 വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയും നെയ്യഭിഷേകം നടന്നു. അയ്യപ്പനുള്ള മുഖ്യമായ വഴിപാടാണ് നെയ്യഭിഷേകം. നെയ്യഭിഷേകം നടത്തിയ ശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന നെയ്യ് ദിവ്യപ്രസാദമായി അയ്യപ്പഭക്തർ സ്വീകരിക്കുന്നു. ജനുവരി 19 വരെയാണ് തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിന് അവസരം ലഭിക്കുന്നത്. ജനുവരി 20ന് രാവിലെ നടയടയ്ക്കും.
Advertisements