ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

പമ്പ: ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട് കൂടല്ലൂര്‍ ചിദംബരം സ്വദേശി ഇളങ്കോവന്‍ (48) നാമക്കല്‍ കുമാരപാളയം സ്വദേശി മാതേശ്വരന്‍ (58) എന്നിവരാണ് മരിച്ചത്.

Advertisements

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇളങ്കോവനെ അപ്പാച്ചിമേടില്‍ നിന്നും മാതേശ്വരനെ ചരല്‍മേടില്‍ നിന്നും പമ്പ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇളങ്കോവന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. മാതേശ്വരന്റെ മൃതദ്ദേഹം പമ്പ ഗവ.ആശുപത്രിയില്‍.

Hot Topics

Related Articles