ശബരിമല പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചു; മകരജ്യോതി കണ്ട് തൊഴുത് അയ്യപ്പഭക്തർ; തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന തൊഴുത് അയ്യപ്പഭക്തർ

സന്നിധാനം: മാസങ്ങളും വർഷങ്ങളുമായി അയ്യപ്പഭക്തർ കാത്തിരുന്ന സന്നിധാനത്തെ ആ അത്യപൂർവ നിമിഷം കടന്നു പോയി. ശബരിമല പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചതിനു പിന്നാലെ, ആകാശത്ത് മകരസംക്രമ നക്ഷത്രം തെളിഞ്ഞതോടെയാണ് ഭക്തി സാന്ദ്രമായ ഒരു തീർത്ഥാടന കാലം അതിന്റെ സമാപനത്തിലേയ്ക്ക് എത്തിയത്. മകരസംക്രമസന്ധ്യയിൽ സന്നിധാനത്ത് അയ്യപ്പന്റെ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടത്തി.

Advertisements

വൈകിട്ട് ആറരയോടെയാണ് ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്നത്. തുടർന്ന്, പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചു. ഈ സമയം സന്നിധാനത്തിന്റെ ആകാശത്ത് മകരസംക്രമ നക്ഷത്രം തെളിഞ്ഞു. ഈ സമയത്തെല്ലാം സന്നിധാനത്ത് കാത്തു നിന്ന അയ്യപ്പഭക്തർ ഭക്തിസാന്ദ്രമായി കൂപ്പുകൈകളോടെ ശരണമന്ത്രങ്ങൾ മുഴക്കി. ഈ സമയത്തെല്ലാം ആയിരക്കണക്കിന് ഭക്തരാണ് കാത്തു നിന്നിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് ശബരിമല മലകയറിയെത്തിയ തിരുവാഭരണഘോഷയാത്രയെ ദേവസ്വം ബോർഡും അയ്യപ്പസേവാസംഘവും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ആറു മണിയോടെ സന്നിധാനത്ത് എത്തിച്ച തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തി. തുടർന്നാണ് ഏവരും കാത്തിരുന്ന ചടങ്ങുകൾ നടന്നത്. ശബരിമലയിലെ അത്യപൂർവമായ ഈ കാഴ്ച കാണുന്നതിനായി ജനലക്ഷങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലും എരുമേലിയിലും സാധ്യമായ എല്ലാ സ്ഥലങ്ങളിലും കാത്തിരുന്നത്.

Hot Topics

Related Articles