എറണാകുളം : ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്താനൊരുങ്ങി വന്ദേഭാരത് എക്‌സ്പ്രസ്. ദക്ഷിണ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്.ചെന്നൈ – കോട്ടയം – ചെന്നൈ റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുക. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുക. ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വ്വീസുകള്‍.
തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിനായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിൻ ഓടിക്കാൻ റെയില്‍വേ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈ സെൻട്രല്‍ സ്റ്റേഷനില്‍ നിന്നും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.30ന് പുറപ്പെടുന്ന ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് രാത്രി ഏഴ് മണിക്കാണ് കോട്ടയത്ത് എത്തുക.തിരിച്ച് കോട്ടയത്ത് നിന്നും രാത്രി 9 ന് പുറപ്പെടുന്ന വന്ദേഭാരത് സ്‌പെഷ്യല്‍ അടുത്ത ദിവസം രാവിലെ 9 മണിക്ക് ചെന്നൈ സ്റ്റേഷനില്‍ എത്തിച്ചേരും.കേരളത്തില്‍ പാലക്കാട് തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്. പോത്തന്നൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.