ശബരിമലയിൽ അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍  ഏര്‍പ്പെടുത്തി ; മന്ത്രി കെ രാധാകൃഷ്ണൻ

ന്യൂസ് ഡെസ്ക് : ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി നിലയ്ക്കലിലും പമ്ബയിലും ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതുസരിച്ച്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കുന്നുണ്ട്. 

Advertisements

ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ അടക്കം എല്ലാവരും ശബരിമലയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച്‌ ഒരു മണിക്കൂര്‍ കൂടി കൂട്ടി. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് രജിസ്ട്രേഷനിലും അനുവദിക്കുന്ന തീര്‍ഥാടകരുടെ എണ്ണം കുറച്ചു. ഡിസംബര്‍ ആറ്, ഏഴ് തീയതികളിലാണ് തീര്‍ഥാടകര്‍ ക്രമാതീതമായി വര്‍ദ്ധിച്ചത്. ഇത്തവണ സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണം 30 ശതമാനം വര്‍ധിച്ചു. ഇത് പതിനെട്ടാംപടി കയറുന്നതില്‍ താമസം ഉണ്ടാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമല തീര്‍ഥാടനം ഏറ്റവും ഭംഗിയായി നടത്തേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉണ്ട്. കുറവുകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച്‌ പരിഹരിക്കും. തീര്‍ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നേരത്തെ ചെയ്തിട്ടുണ്ട്. എല്ലാ സ്ഥലത്തും ശൗചാലയം, കുടിവെള്ള ലഭ്യത, ലഘു ഭക്ഷണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ കെഎസ് ആര്‍ടിസി ബസുകള്‍ ഇത്തവണയുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കും. പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു നിലയ്ക്കലില്‍ സൗകര്യം ഉണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംവിധാനം ഒരുക്കും. പരാതികളില്‍ ദേവസ്വം ബോര്‍ഡും മറ്റു വകുപ്പുകളും മികച്ച ഇടപെടലാണ് നടത്തുന്നത്.

നിലവിലുള്ള പരമാവധി സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുന്നതിന് മുന്നൊരുക്കങ്ങള്‍ കൃത്യമായി നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ വകുപ്പുള്ള പ്രവര്‍ത്തനം വിലയിരുത്തി. ദേവസ്വം ബോര്‍ഡും നിരവധി യോഗങ്ങള്‍ നടത്തിയിരുന്നു.

മുന്നോട്ട് വയ്ക്കുന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളില്‍ ആലോചിച്ച്‌ തീരുമാനം ഉണ്ടാക്കും. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാതെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. 

ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരിപ്പിച്ചു കാട്ടി ശബരിമലയെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയില്‍ നിന്ന് പിന്തിരിയണം. ശബരിമലയെ മഹത്തായ കേന്ദ്രമായി കണ്ട് മികച്ച തീര്‍ഥാടന കാലം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

നിലയ്ക്കലില്‍ നിന്നും കെഎസ്‌ആര്‍ടിസി ബസില്‍ അയ്യപ്പന്മാര്‍ക്കൊപ്പമാണ് മന്ത്രി പമ്ബയില്‍ എത്തിയത്. തുടര്‍ന്ന് പമ്പ നടപ്പന്തല്‍ ചുറ്റും നടന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. അതിനു ശേഷം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തിന് ശേഷം മന്ത്രി സന്നിധാനത്തേക്ക് യാത്ര തിരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.