പത്തനംതിട്ട: തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എം.എന്‍.പരമേശ്വരന്‍ നമ്ബൂതിരി നടതുറന്ന് ദീപം തെളിയിച്ചു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ നാളെ പുലര്‍ച്ചെ മുതല്‍ 17 വരെയാണ് ഭക്തര്‍ക്ക് പ്രവശനം അനുവദിക്കുന്നത്. 17ന് നട അടയ്ക്കും. ദിവസവും 15,000 ഭക്തര്‍ക്കാണ് പ്രവേശനാനുമതി.
ദര്‍ശനത്തിന് എത്തുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈവശം കരുതണം. തിരിച്ചറിയില്‍ രേഖയും കൈവശം സൂക്ഷിക്കണം. ഇന്ന് പൂജകള്‍ ഉണ്ടാകില്ല. നാളെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് നട തുറക്കുന്നത്. നിര്‍മ്മാല്യ ദര്‍ശത്തിന് ശേഷം പതിവ് അഭിഷേകം ഉണ്ടാകും. തുടര്‍ന്ന് മഹാഗണപതിഹോമം, നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 17ാം തിയതി വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
17ന് രാത്രി ഒന്‍പത് മണിക്ക് നടയടക്കും. ശേഷം മീനമാസ പൂജകള്‍ക്കും ഉത്രം ഉത്സവത്തിനുമായി മാര്‍ച്ച് എട്ടിന് നട തുറക്കും. ഒന്‍പതിനാണ് കൊടിയേറ്റ്. 18ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19ന് രാത്രി നടയടയ്ക്കും.