“ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് ശേഷം മല കയറണം”: നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന തീർത്ഥാടകരിൽ ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് വിധേയരായി മല കയറണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.

Advertisements

കഴിഞ്ഞ ദിവസമാണ് സന്നിധാനത്തിന് സമീപം തേങ്ങ ഉടക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഒരു തീർത്ഥാടകൻ മരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യപൂർണമായ തീർത്ഥാടനത്തിന് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്നിധാനതും പമ്പയിലും ആധുനിക സൗകര്യങ്ങൾ ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൃദ്രോഹം ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷം വേണം ശബരിമല യാത്ര തുടങ്ങാൻ എന്ന് ആരോ​ഗ്യവകുപ്പ് നിർദേശിക്കുന്നു. അതുപോലെ തന്നെ മല കയറുമ്പോൾ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. 

സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഐസിയു വെന്റിലേറ്റർ. ഐ സി യു, വെന്റില്ലേറ്റർ, ഇസിജി തുടങ്ങിയ സംവിധാനങ്ങളും തയ്യാറാണ്. പാമ്പ് വിഷത്തിനുള്ള പ്രതിരോധ മരുന്നുകളും ലഭ്യമാണ്. 

Hot Topics

Related Articles