ശബരിമലയില്‍ പടിപൂജ ബുക്കിംഗ് 2036 വരെ; ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ; വഴിപാടുകളും നിരക്കുകളും അറിയാം

പത്തനംതിട്ട: ശബരിമലയിലെ വിശേഷാല്‍ പൂജയായ പടിപൂജ 2036 വരെയും ഉദയാസ്തമനപൂജ 2028 വരെയും ബുക്കിംഗ് ആയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പടിപൂജയ്ക്ക് 75,000 രൂപയും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് നിരക്ക്. മറ്റ് പൂജകള്‍ ആവശ്യപ്രകാരം നടത്തിക്കൊടുക്കും. സന്ധ്യാസമയം പതിനെട്ടാം പടിയില്‍ നടത്തുന്ന പടിപൂജ പുഷ്പാഭിഷേകത്തിന് ശേഷമാണ് നടത്താറ്. മേല്‍ശാന്തിയുടെ സാന്നിധ്യത്തില്‍ തന്ത്രിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടുപടികളും പുഷ്പങ്ങളാലും പട്ടുവസ്ത്രങ്ങളാലും അലങ്കരിച്ച് ഓരോന്നിലും വിളക്ക് വെച്ച് തന്ത്രി ആരതിയുഴിഞ്ഞാണ് പടി പൂജ നടത്തുന്നത്.

Advertisements

ഉദയം മുതല്‍ അസ്തമയം വരെയുള്ള അതായത് നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെയുള്ള ആരാധനയാണ് ഉദയാസ്തമയ പൂജ. നിത്യപൂജയ്ക്ക് പുറമെ അര്‍ച്ചനകളും അഭിഷേകവും അടക്കമുള്ള വിശേഷാല്‍ പൂജകള്‍ ഉദയാസ്തമപൂജയുടെ ഭാഗമായി നടത്തുന്നു. മറ്റ് വഴിപാടുകളുടെയും പൂജകളുടെയും നിരക്ക്: സ്വാമി അയ്യപ്പനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നെയ്യഭിഷേകത്തിന് 10 രൂപയാണ് നിരക്ക്. തീര്‍ഥാടകര്‍ നെയ്ത്തേങ്ങയില്‍ നിറച്ചുകൊണ്ടുവരുന്ന നെയ്യാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ സ്വാമിമാര്‍ക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യമില്ല. നെയ്്ത്തേങ്ങയിലെ നെയ്യ് ക്ഷേത്രത്തിന് പിറക് വശത്തെ കൗണ്ടറില്‍ സ്വീകരിച്ച് പുറത്ത് രണ്ട് കൗണ്ടറുകളില്‍ അഭിഷേകം ചെയ്ത നെയ്യ് നല്‍കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആടിയശിഷ്ടം നെയ്യിന് 75 രൂപയും അരവണ (250 മില്ലി ലിറ്റര്‍) 80 രൂപയും അപ്പം (ഏഴ് എണ്ണം, ഒരു കവര്‍) 35 രൂപയുമാണ് നിരക്ക്. സഹസ്രകലശം 50,000 രൂപ, ഉത്സവബലി 30,000 രൂപ, പുഷ്പാഭിഷേകം 10,000 രൂപ, ലക്ഷാര്‍ച്ചന 10,000 രൂപ, അഷ്ടാഭിഷേകം 5,000 രൂപ, നിത്യപൂജ 3,000 രൂപ, ഉച്ചപൂജ 2,500 രൂപ, ഉഷപൂജ 750 രൂപ, മുഴുക്കാപ്പ് 750 രൂപ, തുലാഭാരം 400 രൂപ, ഗണപതി ഹോമം 300 രൂപ എന്നിങ്ങനെയാണ് മറ്റ് പൂജകളുടെ നിരക്ക്.

Hot Topics

Related Articles