ശബരിമല ദർശനത്തിന് ഭക്തജനങ്ങൾക്ക് ഓൺലൈൻ ബുക്കിങ്ങിന് ഒപ്പം സ്പോട്ട് ബുക്കിങ്ങ് സംവിധാനവും ഉറപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ശബരിമല ദർശനത്തിന് സ്പോട്ട്ബുക്കിങ്ങ് ഒഴിവാക്കിയ സർക്കാർ തീരുമാനം ഉടനടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ആറന്മുള നിയോജക മണ്ഡലം പ്രസിഡൻ്റ് ദിപു ഉമ്മൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് ചെയർമാൻ ജോൺ. കെ.മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അഡ്വ. വർഗീസ് മാമ്മൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഡോ. ഏബ്രഹാം കലമണ്ണിൽ , സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, ഉന്നതാധികാര സമിതി അംഗം അഡ്വ. എൻ. ബാബു വർഗീസ് , സംസ്ഥാന ജനറൽ സെക്രട്ടറി റോയി ചാണ്ടപ്പിള്ള , നിയോജകമണ്ഡലം സെക്രട്ടറി സാം മാത്യു , ബ്ലോക്ക് പഞ്ചായത്തംഗം എൽസ തോമസ് , യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അനീഷ്.വി. ചെറിയാൻ , തോമസ് ചാക്കോ , അച്ചൻകുഞ്ഞ് ഇലന്തൂർ , പി.ജി.ശമുവേൽ,ജബോയ് വറുഗീസ് , എബി പ്രയാറ്റുമണ്ണിൽ , പി.സി. സഖറിയ , റിജു ഏബ്രഹാം , തോമസ് വറുഗീസ് , അഡ്വ. വർഗീസ് കളീക്കൽ , സാബു കുന്നും പുറത്ത് , ബിജു തെക്കനാശ്ശേരി , റോബിൻ മേലേമണ്ണിൽ എന്നിവർ പ്രസംഗിച്ചു.