ശബരിമല കയറിയതിനു പിന്നാലെ താമസസ്ഥലം നഷ്ടമായ രഹ്ന ഫാത്തിമ വീണ്ടും വെട്ടിൽ; ബി.എസ്.എൻ.എല്ലിൽ ഒപ്പം ജോലി ചെയ്തയാൾക്ക് ജാമ്യം നിന്ന രഹ്നയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; ജാമ്യം നിന്നയാളെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥനയുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: ശബരിമല കയറിയതിനു പിന്നാലെ ഒന്നിനു പുറകെ ഒന്നായി വിവാദങ്ങൾ രഹ്ന ഫാത്തിമയെ പിൻതുടരുകയാണ്. വീടും താമസ സ്ഥലവും നഷ്ടമായതിനു പിന്നാലെയാണ് ഇപ്പോൾ രഹ്നനയ്ക്ക് പുതിയ കുരുക്കെത്തിയിരിക്കുന്നത്.

Advertisements

നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താൻ നിങ്ങൾ എല്ലാവരും എന്നെ സഹായിക്കണം പ്ലീസ്. അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് രഹ്ന ഫാത്തിമ. അവർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത് ഇങ്ങനെ ; കാണ്മാനില്ല… കാണ്മാനില്ല…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താൻ നിങ്ങൾ എല്ലാവരും എന്നെ സഹായിക്കണം പ്ലീസ്. എന്താണ് കാര്യം അറിയണ്ടേ… കഥപറയാം. ഞാൻ BSNL-ൽ ജോലി ചെയ്യുന്ന കാലം എന്റെ സുഹൃത്ത് ആയ മനോജിന്റെ ബിസിനസ് പാർട്ണർമാരായിരുന്നു രണ്ടുപ്പേർ. ഇവർ വഴി ഞാൻ പരിചയപ്പെട്ട BSNL-ൽ തന്നെ ജോലിചെയ്യുന്ന വ്യക്തിയെയാണ് കാണാതായിരിക്കുന്നത്. കുറെ നാളുകൾക്കു ശേഷം എന്നെ വന്നു കാണുന്ന അവർ KSFE ചിട്ടി വഴി ലോൺ എടുക്കാൻ ജാമ്യം നിൽക്കാൻ ആവശ്യപ്പെട്ടു. എനിക്കും ഒരു ലോൺ ആവശ്മുണ്ട് പരസ്പരം ജാമ്യം നിന്നുകൊണ്ട് ലോൺ എടുക്കാൻ തീരുമാനിച്ചു, ലോൺ എടുക്കുകയും ചെയ്തു.

വീണ്ടും കുറെ നാളുകൾക്കു ശേഷം എന്നെ ജോലിയിൽ നിന്നും നിർബധിതമായി പിരിച്ചു വിടുകയും ചെയ്തു. അതിന്റെ സെറ്റിൽമെന്റ് എന്നോണം മൂന്നുലക്ഷത്തി പതിനായിരം രൂപ കണക്കാക്കി. ആ തുക നേരെ നല്ലവരായ ബി.എസ്്.എൻ.എൽ കെ.എസ്.എഫ്.ഇറവന്യു റിക്കവറി പ്രകാരം എന്റെ ലോൺലേക്ക് 226028/- രൂപയും അവരുടെ ലോൺലേക്ക് 83125/- രൂപയും കൊടുത്തു. പാവം ഇതറിഞ്ഞ ഞാൻ എനിക്ക് എതിരെയുള്ള കേസ്സും ഞാൻ കൊടുത്ത കേസുമായി തിരക്കിൽ അവരുടെ എനിക്കറിയാവുന്ന നമ്ബറിലേക്ക് വിളിച്ചു നോക്കി ഒരു രക്ഷയുമില്ലെന്നും രെഹ്ന പറയുന്നു. വീണ്ടും കുറെ നാളുകൾക്കു ശേഷം എന്റെ സുഹൃത്ത് ആക്സിഡന്റ് ആയികിടക്കുന്ന സമയത്ത് ഞാൻ പാർട്ടണുമാരിൽ ഒരാളെ വിളിച്ചു.

മറ്റു രണ്ടുപെടരുടെയും നമ്ബർ വാങ്ങി, സൃഹൃത്തിനെ വിളിച്ചു കിട്ടിയില്ല. മറ്റൊരാൾ വഴി ആ സൃഹൃത്തിനോട് സംസാരിക്കാൻ ശ്രമിച്ചു. നടന്നില്ലായെന്ന് മാത്രമല്ല പാർട്ടണുമാരിൽ ഒരാൾ കെ.എസ്.എഫ്.ഇയിൽ അറിയിച്ചത് പ്രകാരം റവന്യു റിക്കവറി ചെയ്ത ഉദ്യോഗസ്ഥർ വിളിച്ചു മല്ലികയുടെ ലോണിന്റെ ബാക്കി ഞാൻ അടക്കണം , ആ ലോൺ ഞാൻ ക്ലോസ് ചെയ്യണമെന്ന്.

സത്യമായിട്ടും റവന്യു റിക്കവറി ചെയ്യാൻ കൊടുത്തു തീർക്കാനുള്ള കടങ്ങൾ അല്ലാതെ ഒന്നുമില്ല എന്റെ കൈയിൽ. ദേ.. വീണ്ടും ഇന്നലെ റവന്യു റിക്കവറി ഉദ്യോഗസ്ഥർ വിളിച്ചു നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന്? പാവം ഞാൻ! ‘ഒരുമാതിരി ചങ്കിൽ കുത്തുന്ന വർത്തമാനം പറയരുത് മുതലാളി.’

(എനിക്ക് ഈ നാട്ടിൽ വീട് കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം, എന്നിട്ടും ) എൻബി:- *ആ സൃഹൃത്തിനെ കണ്ടെത്തിയവർ, പരിചയമുള്ളവർ അവരാരോട് ആ ലോൺ ഒന്ന് ക്ലോസ് ചെയാൻ പറയണം പ്ലീസ്. *കൂട്ടത്തിൽ എന്റെ കൈയിൽ നിന്നും ലോണിലേക്ക് പിടിച്ച 83125/- രൂപ കൂടി തരാൻ പറയോ പ്ലീസ്. …

Hot Topics

Related Articles