കോട്ടയം: എസ്.എൻ.ഡി.പി യോഗം തിരുവഞ്ചൂർ ശാഖയുടെ സൗജന്യ നേത്ര , വൈദ്യ , കേൾവി, രക്ത പരിശോധന ക്യാമ്പ് 22 ന് നടക്കും. സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എസ്.എൻ പ്രാർത്ഥനാ മന്ദിരത്തിലാണ് പരിപാടി നടക്കുക. എസ്.എൻ.ഡി.പി യോഗം സി.കേശവൻ മെമ്മോറിയൽ 3585 നമ്പർ തിരുവഞ്ചൂർ ശാഖയും, ശബ്ദ ഹിയറിംങ് എയ്ഡ് സെന്റർ എൽ.എൽ.പിയും ചൈതന്യ ഐ ഹോസ്പിറ്റലും, മൈക്രോലാബ് മണർകാടും സംയുക്തമായാണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Advertisements