ഗാന്ധിനഗർ: ശബരിമല തീർത്ഥാടത്തിന് എത്തിയതാണ് ഗുണവേൽ (45 ) തമിഴ്നാട് സ്വദേശിയായ ഈ സ്വാമി ശബരിമല ദർശന യാത്രാ മദ്ധ്യേ പമ്പയിൽ വച്ച് തലകറങ്ങി വീണു. ഇതിനെ തുടർന്ന് സന്നിധനം പോലീസ് ഇദ്ദേഹത്തെ കഴിഞ്ഞ 17 ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.പത്തു ദിവസം ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു.ഇതിനിടെ കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു.ചികിത്സ കഴിഞ്ഞ ഗുണവേലിനെ 27 ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. എന്നാൽ തിരിച്ചു നാട്ടിൽ പോകുവാനോ ഭക്ഷണം കഴിക്കുവാനോ പണം ഇല്ലാത്ത അവസ്ഥയിൽ കഷ്ടപ്പെടുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിൻ്റെ വിഷമ സ്ഥിതി കണ്ട് കാര്യങ്ങൾ സേവാഭാരതി കോർഡിനേറ്റർ ശ്രീനിവാസൻ ചോദിച്ചറിഞ്ഞു. അദ്ദേഹം സംഘടനാ പ്രവർത്തകരുമായി കൂടി ആലോചിച്ച് ഗുണവേലിനു നാട്ടിൽ പോകാനും വഴിച്ചിലവിനുള്ള പണവും നൽകി ഇന്നലെ നാട്ടിലേക്ക് അയച്ചു. സേവാഭാരതിയ്ക്ക് ഏറെ നന്ദി അറിയിച്ചാണ് ഗുണവേൽ ആശുപത്രി വിട്ടത്.