മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജ് അഞ്ചാം വാർഷികാഘോഷവേദിയിൽ ഐവർകളി അവതരിപ്പിച്ച് കലാസംഗമത്തിന് തുടക്കമായി. മല അരയ സമൂഹത്തിന്റെ അനുഷ്ഠാന കലയാണ് ഐവർകളി. നിലത്തു ചവിട്ടി താളത്തിൽ നിലമിളക്കി നടത്തുന്ന നൃത്തരൂപമാണ് ഐവർകളി. ഇത് നടക്കുന്ന പ്രത്യേക സഥലത്തിന് കളിത്തട്ട് എന്നാണ് പറയുന്നത്. ഐവർകളിയുടെ കൂടെ കോൽക്കളി, ചവിട്ടുകളി എന്നിവയും നടത്തപ്പെടുന്നു. ശ്രീ ശബരീശ കോളേജിൽ നടന്ന ട്രൈബൽ പൈതൃക കലാ സംഗമ വേദിയിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉത്ഘാടനം മല അരയ മഹാസഭ മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഭാസ്‌കരൻ നിർവ്വഹിച്ചു.
മല അരയ വനിതാ സംഘടന പ്രസിഡന്റ് കവിതാ രാജൻ അദ്ധ്യക്ഷത വഹിച്ചു. മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ , ജനറൽ സെക്രട്ടറി പി.കെ. സജീവ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ കഞട അനുമോദിച്ചു. സഭാ വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ ആമുഖ പ്രസംഗം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഭാ ട്രഷറർ എം.ബി. രാജൻ, വൈസ് പ്രസിഡന്റ് കെ.കെ. വിജയൻ , ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വീ.ജി.ഹരീഷ്‌കുമാർ , മല അരയ യുവജന സംഘടന ജനറൽ സെക്രട്ടറി പ്രൊഫ. ടി.പി. അരുൺ നാഥ്, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.എസ്. സുരേഷ്, ജോ. സെക്രട്ടറി ഡോ. കെ.ആർ. രാജേഷ്, പി.എസ്. ശശി, മല അരയ മഹാസഭ സെക്രട്ടറി പി.എൻ. മോഹനൻ, ഇടുക്കി ജില്ലാ പ്രസിഡന്റ് പി.കെ. ഉണ്ണികൃഷ്ണൻ , സെക്രട്ടറി എം.കെ. സജി, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. അജിത്കുമാർ, ജില്ലാ സെക്രട്ടറി അജിതവല്ലി ജയചന്ദ്രൻ , ആഘോഷ പരിപാടികളുടെ ജനറൽ കൺവീനർ കോട്ടയം ജില്ലാ പ്രസിഡന്റ് എം.എൻ. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട , വയനാട് ജില്ലകളിൽ നിന്നുള്ള സഭാ പ്രവർത്തകർ പൈതൃക കലാരൂപങ്ങൾ അവതരിപ്പിച്ചു.