കോട്ടയം: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞിവിതരണം ചെയ്യുന്ന സബർമതി ട്രസ്റ്റിന്റെ ഒന്നാം വാർഷികം നടത്തി. മുൻ മന്ത്രി പി.ജെ ജോസഫ് വാർഷിക പരിപാടികളുടെ ഭാഗമായി രോഗികൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഉദ്ഘാടനം ചെയ്തു. നവജീവൻ ട്രസ്റ്റ് ട്രസ്റ്റി പി.യു തോമസ്, ഡോ.സുനിൽ ഭട്ട്, സിംസൺ ബേബി ചാമക്കാല, പ്രിൻസ് ലൂക്കോസ്, ജിംഅലക്സ്, പ്രിൻസ് കുഴിച്ചാലിൽ, ഡോ.ഫെഡറിക്, ബിനു ചെങ്ങളം, അഡ്വ.മൈക്കിൾ ജെയിംസ്, ജോബിൻ ചാമക്കാല, സി.സി ബിജു, ബിനീഷ്, ജിബീഷ്, വിനു നമ്പൂതിരിമല, സോണി മണിയംകേരിൽ, ജിമ്മിച്ചൻ തുരുത്തുമ്മാലിയിൽ, ജോമി പെരുമ്പടപ്പ്, ടോണി വാളമ്പറമ്പിൽ, ജസ്റ്റിൻ പൊങ്ങനായിൽ, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ഒരു വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് സബർമതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൈകിട്ട് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. വൈകിട്ട് ആറു മുതൽ ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ സബർമതി ട്രസ്റ്റ് നൽകുന്ന ഭക്ഷണം ദിവസവും കഴിക്കുന്നത്.