കൊച്ചി: ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് നടപടി ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ ടെകസ്റ്റൈൽസ് മേഖലയെയായിരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിസന്ധി നിലനിന്നാൽ കിറ്റെക്സിൽ പിരിച്ചുവിടലിലേക്ക് അടക്കം പോകേണ്ടിവരുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നികുതി വര്‍ധിപ്പിച്ചതോടെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഉൽപ്പന്നങ്ങള്‍ അയക്കാൻ കഴിയുന്നില്ല. ഇത് തൊഴിൽ മേഖലയെ ബാധിക്കും
സർക്കാർ ശക്തമായ നിലപാട് എടുക്കുന്നുണ്ട്. അമേരിക്കയുടെ തീരുമാനത്തെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. കിറ്റെക്സിന് 91ശതമാനം ബിസിനസും അമേരിക്കയുമായിട്ടാണെന്നും വരും കാലത്ത് യുകെയുമായി കൂടുതൽ വ്യാപാര കരാറുകള്‍ക്ക് സാധ്യതയുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാരം കുറച്ച് യുകെയും യൂറോപ്പുമായുള്ള വ്യാപാരം കൂട്ടാൻ ആണ് കിറ്റെക്സിന്‍റെ തീരുമാനം. ലിറ്റിൽ സ്റ്റാര്‍ എന്ന കിറ്റെക്സിന്‍റെ ഉൽപ്പന്നം അമേരിക്കയിൽ മാത്രം ലഭ്യമായിരുന്നതാണ്. കുട്ടികളുടെ വസ്ത്രങ്ങളാണ് ലിറ്റിൽ സ്റ്റാര്‍ എന്ന ബ്രാന്‍ഡിൽ വിറ്റിരുന്നത്.
ഇത് ഇനി മുതൽ ഇന്ത്യയിലും ലഭ്യമാക്കും. ആദ്യഘട്ടത്തി ഓണ്‍ലൈൻ വഴി ഇന്ത്യയിലെ വിപണി ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. യുഎസ് തീരുവ പ്രശ്നത്തെ തുടര്‍ന്ന് ആന്ധ്രയിൽ കിറ്റെക്സ് സംരംഭം തുടങ്ങാനുള്ള തീരുമാനം നീട്ടിവെച്ചുവെന്നും കിറ്റെക്സ് എംഡി സാബു എം ജേക്കബ് പറഞ്ഞു.