സൗദിയിൽ തൊഴിൽ നഷ്ടമായത് പത്തരലക്ഷം പ്രവാസികൾക്ക്; ജോലി പോയവരിൽ മലയാളികളും

സൗദി: സ്വദേശിവത്കരണം ശക്തമാക്കിയതോടെ സൗദി അറേബ്യയിൽ മൂന്നരവർഷത്തിനിടെ ജോലി നഷ്ടമായത് പത്തരലക്ഷം പ്രവാസികൾക്ക്. മലയാളികൾ അടക്കമുള്ളവർക്കാണ് ഇപ്പോൾ തൊഴിൽ നഷ്ടമായിരിക്കുന്നത്. 2018 ജനുവരി മുതൽ 2021 അവസാനം വരെയുള്ള കാലത്താണ് ഇത്രയും പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടത്. അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വൻവർദ്ധനയാണ് ഉണ്ടായത്.

Advertisements

രാജ്യത്തെ ആകെ വിദേശ തൊഴിലാളികളിൽ 10.12 ശതമാനം പേർക്കാണ് ഇക്കാലയളവിൽ ജോലി നഷ്ടപ്പെട്ടത്. 2018 മുതലാണ് സ്വകാര്യ മേഖലയിലെ വിദേശികൾക്കുള്ള പ്രതിമാസ ലെവി 400 റിയാലായി ഉയർത്തിയത്. 2019 ൽ 600 റിയാലായും 2020 ൽ 800 റിയാലായും ലെവി വർധിപ്പിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ ആകെ 93.6 ലക്ഷം വിദേശ തൊഴിലാളികളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലെവി ഉയർത്തുന്നതിനു മുമ്പ് 2017 അവസാനത്തിൽ വിദേശ തൊഴിലാളികൾ 1.042 കോടിയായിരുന്നു. ഇക്കാലയളവിൽ സൗദി ജീവനക്കാരുടെ എണ്ണം 5.66 ശതമാനമായി വർധിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ആകെ സ്വദേശി ജീവനക്കരുടെ എണ്ണത്തിൽ 1,79,000 ഓളം പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം ആകെ സ്വദേശി ജീവനക്കാർ 33.4 ലക്ഷമാണ്. 2017 അവസാനത്തിൽ സൗദി ജീവനക്കാർ 31.6 ലക്ഷമായിരുന്നു.

Hot Topics

Related Articles