കോട്ടയം∙ വ്യക്തികളിലെ അഭിനയ വാസന കണ്ടെത്താനും ആ കഴിവ് തേച്ച് മിനുക്കിയെടുക്കാനുമായി സർഗ ഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് (സാമാ) ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി ഹാളിൽ നടത്തിവന്ന സിനിമ അഭിനയ കളരി അവസാനിച്ചു. നിർമ്മാതാവ് ജൂബിലി ജോയി അഭിനയ കളരി ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസമായി നടത്തിവന്ന കളരിയിൽ അഭിനയ കല, ഭാവാഭിനയം, നവരസങ്ങൾ, ശരീരഭാഷ എന്നിവയെക്കുറിച്ച് പ്രഫ.കവിയൂർ ശിവപ്രസാദ്, പ്രഫ. ജിജി ജോസഫ്, എൻ.ജ്യോതിർമയി, സിനി ആർട്ടിസ്റ്റ് പ്രേം പ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു. സാമ ഡയറക്ടർ റവ.ഡോ.എം.പി. ജോർജ്, ട്രഷറർ ടൈറ്റസ് വർക്കി, പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ , സംവിധായകൻ ബിനോയ് വേളൂർ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്തവർക്ക്
സിനി ആർട്ടിസ്റ്റ് പ്രേം പ്രകാശ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.