കോട്ടയം : വയനാടിന്റെ ദുരിതാശ്വാസ സഹായത്തിലേക്ക് കൈകോർത്ത് വാരിശ്ശേരിയിലെ സാഗര ഫ്രഷും. സാഗര ഫ്രഷിന്റെ രണ്ടു കടകളിലെ നാളത്തെ ലാഭ വിഹിതം ഡിവൈഎഫ്ഐയുടെ വീടു നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്യും. ഡിവൈഎഫ്ഐ അയ്മനം ഈസ്റ്റ് മേഖലാ കമ്മിറ്റിക്കാണ് നാളെ ഒരു ദിവസത്തെ ലാഭവിഹിതം സാഗര ഫ്രഷ് കൈമാറുക. സാഗര ഫ്രഷിന്റെ ഉടമ മനു സുകുമാരൻ ഡിവൈഎഫ്ഐ കൊമ്പനാല്‍ യൂണിറ്റ് കമ്മിറ്റി അംഗവും പ്രദേശത്തെ സജീവ പ്രവർത്തകനുമാണ്. വയനാട് ദുരിതബാധിതരെ സഹായിക്കുക തൻ്റെ ഉത്തരവാദിത്വമാണെന്നും അതുകൊണ്ടുതന്നെയാണ് തുക കൈമാറുന്നതെന്നും മനു സുകുമാരൻ പറയുന്നു. സാഗര ഫ്രഷിന്റെ വാരിശ്ശേരി, ശാസ്താങ്കൽ എന്നീ ഷോപ്പുകളിലെ നാളെ ഒരു ദിവസത്തെ കളക്ഷൻ മുഴുവനും ഈ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്നും മനു അറിയിച്ചു.