സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന് ലേബർ ഇന്ത്യയിൽ തുടക്കമായി

മരങ്ങാട്ടുപിള്ളി : സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം സർഗ്ഗസംഗമം 2024ന് ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂളിൽ തുടക്കമായി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ 120 സ്കൂളുകളിൽ നിന്നും 6000ൽ അധികം മത്സരാർത്ഥികളാണ് കലയുടെ ഈ മാമാങ്കത്തിൽ അണിചേരുവാൻ എത്തുന്നത്. 3 ദിവസങ്ങളിലായി നടക്കുന്ന സർഗ്ഗസംഗമത്തിൽ 21 വേദികളിലായി 88 ഗ്രൂപ്പ്, വ്യക്തിഗത മത്സര ഇനങ്ങൾ നടക്കുന്നു.

Advertisements

കോട്ടയം സഹോദയ പ്രസിഡണ്ട് ബെന്നി ജോർജ് അധ്യക്ഷനായ ചടങ്ങിൽ ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയായി എത്തിച്ചേർന്നു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണവും, മോൻസ് ജോസഫ് എംഎൽഎ വയനാട് ദുരന്ത ബാധിതയായ ശ്രീമതി ജിതിക പ്രേമിന് പ്രത്യേക ആദരവും നൽകുകയുണ്ടായി.
തുടർന്ന് അദ്ദേഹം ലേബർ ഇന്ത്യ ഗ്രൂപ് ഫൗണ്ടർ ചെയർമാൻ രചിച്ച പ്ലാവ് എന്ന പുസ്തകം പ്രകാശനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലേബർ ഇന്ത്യ ഫൗണ്ടർ ചെയർമാൻ ജോർജ് കുളങ്ങര, അനുഗ്രഹ പ്രഭാഷണം നടത്തി. സർഗ്ഗസംഗമം ജനറൽ കൺവീനർ സുജ കെ ജോർജ്, സ്വാഗതം ആശംസിച്ച ചടങ്ങിൽ ലേബർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര വിശിഷ്ട വ്യക്തികളെ ആദരിച്ചു. സഹോദയ കോട്ടയം വർക്കിങ് പ്രസിഡണ്ട് ഫാ. ഷിജു പറത്താനം, സഹോദയ ട്രഷറർ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും സഹോദയ ജനറൽ സെക്രട്ടറി കവിത ആർ. സി. നന്ദി പ്രകാശനം നടത്തുകയും ചെയ്തു. സർഗ്ഗസംഗമത്തിന്റെ ആദ്യദിനത്തിൽ 20 വേദികളിലായി 41 മത്സരയിനങ്ങൾ നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.