കോട്ടയം: സിബിഎസ്ഇ സെൻട്രൽ സഹോദയ കോൺക്ലേവ് ഭാവസുധ സ്കൂൾ കലോത്സവത്തിന് ദി ബേക്കർ വിദ്യാപീഠിൽ തുടക്കം. മുഖ്യാതിഥിയും സിനി ആർട്ടിസ്റ്റുമായ പ്രേംപ്രകാശാണ് ഉദ്ഘാന കർമ്മം നിർവ്വഹിച്ചത്. സമാപന ദിവസം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനദാനം നിർവ്വഹിക്കും.
Advertisements
മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്കു സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സി എസ് സി കെ പ്രസിഡന്റ് ശ്രീമതി വിനീത നായർ, സെക്രട്ടറി ശ്രീമതി നിനി എബ്രഹാം മുഖ്യ സംഘാടക ഡോ.ബെസി എ. വർക്കി ട്രഷറാർ എൻ. നീലകണ്ഠൻ, പേട്രൺ ആർ. രജ്ഞിത്ത് എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.
കലാമത്സരങ്ങൾ 22, 23 തീയതികളിൽ കോട്ടയം ദി ബേക്കർ വിദ്യാപീഠ് സ്കൂളിൽ എട്ടു വേദികളിലായി നടക്കും.