കർണാടക സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്റെ നിര്യാണത്തിൽ അനുശോച്ചു മന്ത്രി സജി ചെറിയാൻ . പരിമിതമായ സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും ചെയ്‌ത ഗാനങ്ങളിലൂടെ ആസ്വാദകപ്രീതി പിടിച്ചുപറ്റുവാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് സാധിച്ചു. കണ്ണകിയിലെ ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്ന ഗാനമൊക്കെ മലയാളികളുടെ മനസിൽ എക്കാലവുമുണ്ടാകും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശിഷ്യരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Advertisements