ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാം; ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: അയോധ്യ പരാമര്‍ശത്തില്‍ ഗായിക കെഎസ് ചിത്രയ്ക്ക് നേരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവര്‍ക്ക് പോകാം, വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല. ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും സുധാകരൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളില്‍ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമര്‍ശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമര്‍ശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി.

Advertisements

എം ടി വാസുദേവൻ നായര്‍ക്ക് അഭിപ്രായം പറയാൻ അധികാരമുണ്ട്. ഒന്നും വിവാദമാക്കേണ്ട കാര്യമില്ല. ജി സുധാകരന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാൻ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയെ വിമര്‍ശിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ രംഗത്തെത്തിയിരുന്നു. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. എംടിയെ ചാരി ചില സാഹിത്യകാരൻമാര്‍ ഷോ കാണിക്കുകയാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ എംടി സംസ്ഥാനത്തെ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ചെന്നത് മാധ്യമ വ്യാഖ്യാനമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വിമര്‍ശിച്ചു. ഇല്ലാത്ത കാര്യങ്ങളില്‍ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്നതില്‍ കേരളത്തിലെ ചില മാധ്യമ കേന്ദ്രങ്ങള്‍ വിദഗ്ധരാണ്. എംടി വിവാദം അതിന് ഉദാഹരണമാണെന്നും അവര്‍ പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.