സജി ചെറിയാൻ പറഞ്ഞത് ആർ.എസ്.എസ് നേതാവിന്റെ ആശയങ്ങൾ; സി.പിഎം അതിനെ പിൻതുണയ്ക്കുന്നെങ്കിൽ മന്ത്രി സ്ഥാനത്ത് നിലനിർത്തുക; മന്ത്രി സജി ചെറിയാനും സർക്കാരിനുമെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ; സഭയിൽ കടുത്ത പ്രതിഷേധം; നിയമസഭ ഇന്നത്തേയ്ക്കു പിരിഞ്ഞു

തിരുവനന്തപുരം: സജി ചെറിയാൻ പറഞ്ഞത് ആർ.എസ്.എസ് നേതാവ് ഗോൾവാർക്കറിന്റെ നിലപാടുകളാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തിര പ്രമേയത്തിനും വിവാദത്തിനും മറുപടി പറയാനാവാതെ മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുകയാണ്. പ്രതിപക്ഷം വിഷയം അവതരിപ്പിക്കുമ്പോൾ ഭരണകക്ഷി അംഗങ്ങൾ സീറ്റിൽ നിന്നും ഇറങ്ങി വന്ന് ബഹളം ഉണ്ടാകുന്നു. പ്രതിപക്ഷം വെല്ലിൽ ഇറങ്ങാതിരിക്കുമ്പോൾ ഭരണപക്ഷം തന്നെ വെല്ലിൽ ഇറങ്ങുന്നത് ആദ്യമായാണെന്നും അദ്ദേഹം പറയുന്നു.

Advertisements

സജി ചെറിയാന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ മുന്നിൽ മറുപടി പറയാൻ സർക്കാരിനും മുഖ്യമന്ത്രിയ്്ക്കും കഴിയില്ല. അതുകൊണ്ടു തന്നെ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണം. നാടിന് ചേരാത്ത, നാടിനെ അപമാനിക്കുന്ന ഒന്നായി മാറി സജി ചെറിയാന്റെ പ്രസ്താവന. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട മന്ത്രി ഭരണഘടനയെ തന്നെ അവഹേളിക്കുകയാണ്. ആർ.എസ്.എസ് നേതാവ് ഗോൾവാർക്കറിന്റെ ആശയങ്ങളാണ് മന്ത്രി സജി ചെറിയാൻ ഉയർത്തുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. നിങ്ങളുടെ അഭിപ്രായം കൂടി ആണെങ്കിൽ സജി ചെറിയാനെ നില നിർത്തുക. ആർ.എസ്.എസിന്റെ ആശയങ്ങളുമായി പിൻപറ്റുന്നുണ്ടെങ്കിൽ മന്ത്രി രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭ വിട്ടിറങ്ങിയ ശേഷം അംബേദ്ക്കർ പ്രതിമയ്ക്കു മുന്നിൽ എത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിപക്ഷ ബഹളത്തെ തുടർന്ന് എട്ടു മിനിറ്റ് മാത്രമാണ് നിയമസഭ സമ്മേളിച്ചത്. രാവിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഭരണപക്ഷവുമായി സഹകരിച്ചില്ല. ഇതേ തുടർന്ന് ശൂന്യവേളയിലും, ചോദ്യോത്തര വേളയുമായും പ്രതിപക്ഷം സഹകരിച്ചില്ല. നിയമസഭയിൽ പ്ലക്കാർഡുമായി എത്തിയ പ്രതിപക്ഷം, മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇതേ തുടർന്നാണ് നിയമസഭയിൽ ഭരണപക്ഷവും മുദ്രാവാക്യം മുഴക്കി. മന്ത്രിമാർ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം മുദ്രാവാക്യം ശക്തമാക്കി. തുടർന്നു രമേശ് ചെന്നിത്തല അടിയന്തര പ്രമേയത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി.

എന്നാൽ, ചോദ്യോത്തര വേള പോലും സ്തംഭിച്ചതോടെ സഭ ഇന്നത്തേയ്ക്കു പിരിയുകയാണ് എന്നു സ്പീക്കർ എംബി രാജേഷ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രതിപക്ഷ നേതാവ് സഭ വിട്ടിറങ്ങുകയാണ് എന്നു പ്രഖ്യാപിച്ചത്. തുടർന്നു പ്രതിപക്ഷം നിയമസഭയ്ക്കു മുന്നിലെ അംബേക്കർ പ്രതിമയ്ക്കു മുന്നിലെത്തി പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.