സഖി വൺ സ്റ്റോപ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു

കുറവിലങ്ങാട് :അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കരുതലേകുകയാണ് ‘സഖി വൺസ്റ്റോപ് സെന്‍റർ’. ഗാർഹിക പീഡനം ഉൾപ്പെടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസലിങ്ങും നിയമസഹായങ്ങളും ഉൾപ്പെടെയുള്ളവ ഒരു കുടക്കീഴിൽ ഒരുക്കുക ലക്ഷ്യത്തോടെ “സഖി” വൺ സ്റ്റോപ്പ് കേന്ദ്രം കോഴായിൽ വരുന്നു.

Advertisements

കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. വൈദ്യസഹായം, നിയമ സഹായം, മാനസിക പിന്തുണ, ഹ്രസ്വകാല പുനരധിവാസം, പോലീസ് സഹായം എന്നിവ അടിയന്തരമായി ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ ജില്ലകളിലും കേന്ദ്രം പ്രവർത്തനം തുടങ്ങി. കോട്ടയത്ത് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതായിരുന്നു തടസ്സം. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടകപദ്ധതിയിൽ നിർമ്മാണം നടത്തിയ കെട്ടിടം സഖി കേന്ദ്രത്തിന് വിട്ടുനൽകാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഒരു വനിതയ്ക്ക് സ്വയമോ, പോലീസ്, ഹെൽപ്പ്‌ലൈൻ, പൊതുജനം, സന്നദ്ധ സംഘടനകൾ എന്നിവർ വഴിയോ, കേന്ദ്രത്തിൽ സഹായം തേടാം. സഖി കേന്ദ്രത്തിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിനൊപ്പം ജില്ലാ വനിതാ പ്രൊട്ടക്ക്ഷൻ ഓഫീസിൽ എസ്.എം.എസ്. സന്ദേശം ലഭിക്കും. സഹായം തേടുന്ന സ്ത്രീക്കൊപ്പം എത്ര പ്രായമുള്ള മകൾക്കും എട്ടുവയസ്സുവരെയുള്ള മകനും നിൽക്കാം

സഹായം തേടി എത്തുന്നവർക്ക് ഒരു വെൽക്കം കിറ്റ് ലഭിക്കും. സോപ്പ്, ബ്രഷ്, എണ്ണ, പേസ്റ്റ്, സാനിറ്ററി നാപ്കിൻ, തോർത്ത്, ചീപ്പ് മുതലായവ കിറ്റിൽ ഉണ്ടാകും. കേന്ദ്രത്തിൽ താമസിക്കുന്നത്ര ദിവസവും സൗജന്യ ഭക്ഷണവും ലഭിക്കും.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് മാനേജിങ് കമ്മിറ്റി. ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസറാണ് കൺവീനർ.

പ്രവർത്തനം ഒരു സെന്റർ അഡ്മിനിസ്‌ട്രേറ്ററുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. കേസ് വർക്കർ, കൗൺസലർ, മൾട്ടി പർപ്പസ് ഹെൽപ്പർ, സെക്യൂരിറ്റി ഗാർഡ് എന്നിവരും ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിരന്തരം സേവനം നൽകും.

സഖി വൺസ്റ്റോപ് കേന്ദ്രത്തിന് സുരക്ഷാ സംവിധാനങ്ങളും ഓഫീസ് സൗകര്യവും ഒരുക്കുന്നതിനായി പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വിനയോഗിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാൻ പി.സി. കുര്യൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.