മെഡല്‍ നേടിയപ്പോള്‍ അദ്ദേഹം സ്നേഹവും ബഹുമാനവും കാണിച്ചു ; സമരവുമായി ബന്ധപ്പെട്ട് ഏറെ വേദനിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനം ; ദേശീയ ഗുസ്തി താരം സാക്ഷി മാലിക്

ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് ഏറെ വേദനിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൗനമെന്ന് ദേശീയ ഗുസ്തി താരം സാക്ഷി മാലിക്.
ഗുസ്തി തലവനില്‍ നിന്നും തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമം അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ഒരക്ഷരം പോലും പ്രധാനമന്ത്രി ഇതുവരെ മിണ്ടിയില്ലെന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമായി മാറിയെന്ന് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാക്ഷി മല്ലിക്ക് പറഞ്ഞത്.

Advertisements

മെഡല്‍ നേടിയപ്പോള്‍ അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് വിളിച്ചു. ഒപ്പം ഭക്ഷണം കഴിക്കുകയും ഏറെ സ്‌നേഹവും ബഹുമാനവും കാട്ടുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം മൗനമായിരിക്കുന്നത് മുറിപ്പെടുത്തുന്നു എന്ന് താരം പറഞ്ഞു. ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാതാരം സാക്ഷി മല്ലിക്ക് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ്ഭൂഷന്‍ സിംഗിനെതിരേ സമരം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാസങ്ങളോളം ഗുസ്തിതാരങ്ങള്‍ നടത്തിയ സമരം കഴിഞ്ഞ 15 നാണ് അവസാനിപ്പിച്ചത്. കേന്ദ്ര കായികമന്ത്രി ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് താരങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയത്. നരേന്ദ്രമോഡിയുടെ ബിജെപിയുടെ പാര്‍ലമെന്റംഗമാണ് ബ്രിജ്ഭൂഷണ്‍ സിംഗ് ശരണ്‍. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് നിന്നും മാറ്റണമെന്നുമുള്ള ഗുസ്തി താരങ്ങളുടെ ആവശ്യം നടന്നിട്ടില്ല.

അതേസമയം ഗുസ്തി ഫെഡറേഷനില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 6 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷണോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ മത്സരിക്കരുത് എന്നായിരുന്നു ഗുസ്തി താരങ്ങള്‍ കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ഒന്നി. ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് നില്‍ക്കുന്നത്. അതേസമയം ഏഴ് അത്‌ലറ്റുകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് ബ്രിജ്ഭൂഷണ്‍ സിംഗിനെതിരേ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.