തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സര്‍വീസ് ഓപ്പറേഷന് കാര്യക്ഷമമാക്കുക, എം.പാനല്‍ ജീവനക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ഒരുങ്ങി കെ.എസ്.ആര്.ടി. ജീവനക്കാർ.
Advertisements
എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മറ്റ് സംഘടനകളുമായി ആലോചിച്ച് തീയതി പ്രഖ്യാപിക്കും. പണിമുടക്കിന് മുന്നോടിയായി ഡിസം. 1, 2, 3 തീയതികളില്‍ മേഖലാജാഥകള്‍ നടക്കും. യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.കെ.ഹരികൃഷ്ണന്, ട്രഷറര്‍ പി.ഗോപാലകൃഷ്ണന്, വൈസ് പ്രസിഡന്റ് കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു.