സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ് ; പവന് 280 രൂപയാണ് താഴ്ന്നത്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്.പവന് 280 രൂപയാണ് താഴ്ന്നത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,760 രൂപ.
ഗ്രാം വില 35 രൂപ കുറഞ്ഞ് 4470ല്‍ എത്തി.
ഇന്നലെ പവന് 560 രൂപയാണ് താഴ്ന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 36,040 രൂപ. ഗ്രാം വില 70 രൂപ കുറഞ്ഞ് 4505ല്‍ എത്തി.മൂന്നു ദിവസമായി മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വീണ്ടും ഇന്നലെയും ഇന്നും സ്വർണ വില കുറയുന്നത്. 36,600 രൂപയായിരുന്നു ശനിയാഴ്ച മുതല്‍ പവന്‍ വില.
ഈ മാസം ആദ്യ ആഴ്ചയില്‍ സ്വര്‍ണ വില 35,640ല്‍ എത്തിയിരുന്നു.

ഇതാണ് മാസത്തെ കുറഞ്ഞ വില.
തുടര്‍ന്ന വര്‍ധന രേഖപ്പെടുത്തിയ വില മാസത്തിന്റെ മധ്യത്തില്‍ 36,920 രൂപ വരെ എത്തിയിരുന്നു.നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില.നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില.ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്.പവന് 36,040 രൂപയായിരുന്നു വില.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില.
ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.ഒക്ടോബറില്‍ സ്വര്‍ണ വില പവന് 1,040 രൂപയാണ് ഉയര്‍ന്നത്.
ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.
ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും

സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു .
ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.
എന്നാല്‍ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.എങ്കിലും കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.
സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില.

ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
പിന്നീട് വില കുറഞ്ഞു.
സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില.
പവന് 34,440 രൂപയായിരുന്നു വില.
സെപ്റ്റംബറില്‍ പവന് 1,000 രൂപയാണ് കുറഞ്ഞത്

Hot Topics

Related Articles