കോട്ടയം ജില്ലയിൽ ബിജെപിക്ക് ഇനി 18 മണ്ഡലം കമ്മിറ്റികൾ ; പുതിയ തീരുമാനം സംഘടന ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ

കോട്ടയം: സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബി.ജെ.പി ജില്ലയിലെ മണ്ഡലങ്ങള്‍ ഇരട്ടിയാക്കി.ഇനി 9ന് പകരം 18 മണ്ഡലങ്ങളുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അറിയിച്ചു.

മുന്‍പുണ്ടായിരുന്ന ഓരോ മണ്ഡലങ്ങളേയും രണ്ടായി വിഭജിച്ചാണ് 18 മണ്ഡലങ്ങൾ രൂപീകരിച്ചത്. വൈക്കത്ത് തലയോലപ്പറമ്പും കടുത്തുരുത്തിയില്‍ കുറവിലങ്ങാടും പാലായില്‍ ഭരണങ്ങാനവും പൂഞ്ഞാറില്‍ മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയില്‍ വാഴൂരും ഏറ്റുമാനൂരില്‍ കുമരകവും പുതുപ്പള്ളിയില്‍ അയര്‍ക്കുന്നവും കോട്ടയത്ത് പനച്ചിക്കാടും ചങ്ങനാശ്ശേരിയില്‍ മാടപ്പള്ളിയുമാണ് അധികമായി ചേര്‍ത്തത്. പുതിയ മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഉടനെ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിജിൻ ലാൽ ജില്ല പ്രസിഡന്റ് ആയത് നാളുകൾക്ക് മുൻപാണ്. എന്നാൽ ജില്ലയിലെ സംഘടന കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഘടനയിൽ പുത്തൻ പരിഷ്‌കാരങ്ങൾ കൊണ്ട് വരികയായിരുന്നു. ഈ തീരുമാനം ജില്ലയിലെ ബിജെപി പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ.

Hot Topics

Related Articles