ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവുന്നില്ല; ആകെ വലഞ്ഞ് കെ.എസ്.ആർ.ടി.സി; മന്ത്രിയ്‌ക്കെതിരെ മുറുമുറുപ്പുമായി സി.പി.എം; മന്ത്രി സ്ഥാനത്തേയ്ക്ക് ചരട് വലി തുടങ്ങി കെ.ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുകയും, ശമ്പളം പോലും നൽകാതെ വരികയും ചെയ്തതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിനെ നീക്കാൻ സമ്മർദമേറി. കെഎസ്ആർടിസി കൈകാര്യം ചെയ്യുന്ന മന്ത്രി സമ്പൂർണ പരാജയമാണെന്നും അദ്ദേഹത്തെ വച്ച് മുന്നോട്ടുപോകാനാകില്ലെന്നുമുള്ള നിലപാടിലാണ് സിപിഎം. കെഎസ്ആർടിസി ജീവനക്കാരെ പിണക്കി മുന്നോട്ടു പോകാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും അനിഷ്ടമായതോടെ ആന്റണി രാജുവിന്റെ മന്ത്രിസ്ഥാനം തുലാസിലായി. മുന്നണിയിലെ ധാരണ അനുസരിച്ച് ആദ്യ രണ്ടര വർഷം ആന്റണി രാജുവിനും അവസാന രണ്ടര വർഷം കെ ബി ഗണേഷ് കുമാറിനുമാണ് മന്ത്രി സ്ഥാനം.

Advertisements

ഗതാഗത മന്ത്രിയാകാൻ ഊഴം കാത്തിരിക്കുന്ന ഗണേശ്കുമാർ എംഎൽഎ നേരത്തെ തന്നെ അതിനുള്ള കളി തുടങ്ങി. ഗണേഷ് കുമാരുമായി അടുപ്പമുള്ള എടിഒമാരുടെ യോഗം അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കരയിൽ നടന്നു. കെഎസ്ആർടിസിയെ കരകയറ്റാനുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി. ധാരണ പ്രകാരം ജനാധിപത്യ കേരള കോൺഗ്രസും കേരള കോൺഗ്രസ് ബി യും ചേർന്ന് രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കുവയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ആന്റണി രാജുവിന് ഇനി ഒന്നരവർഷം ബാക്കിയുണ്ടെങ്കിലും മന്ത്രിക്ക് വകുപ്പിനെ നയിക്കാൻ സാധിക്കില്ലെന്നാണ് ആക്ഷേപം. ഇതോടെയാണ് ഗണേശ്കുമാർ രംഗത്ത് വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനാപുരത്ത് നടന്ന യോഗത്തിൽ വച്ച് മന്ത്രി ആന്റണി രാജുവിന്റെ പ്രവർത്തനത്തെ ഗണേശ്കുമാർ വിമർശിക്കുകയും ചെയ്തിരുന്നു. കൂടുതൽ ഗുരുതര പ്രശ്നമുണ്ടയാൽ വകുപ്പിന് ഒരിക്കലും കരകയറ്റാൻ സാധിക്കില്ലെന്ന് ഗണേശ്കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനുമുമ്പ് ശമ്പളം നല്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിയതോടെയാണ് മന്ത്രി വെട്ടിലായത്. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷ യൂണിയനുകൾ സമരം ചെയ്തതോടെ സിഐടിയു യൂണിയൻ ഇറങ്ങുകയും 10നു ശമ്ബളം നല്കാമെന്ന് മന്ത്രിയിൽ നിന്നും മാനേജ്‌മെന്റിൽ നിന്നും ഉറപ്പു വാങ്ങുകയും ചെയ്തു. എന്നാൽ 10നും ശമ്ബളം കൊടുക്കാൻ സാധിച്ചില്ല. യൂണിയൻ നേതാക്കൾ കണ്ടെങ്കിലും മന്ത്രി കൈമലർത്തി. അടിയന്തര നടപടി വേണമെന്ന് സിഐടിയു, സിപിഎം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

മന്ത്രിയുടെ പ്രവർത്തനം സർക്കാരിന് അവമതിപ്പണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തൽ. ഗതാഗത വകുപ്പ് പൂർണ പരാജയമാണ്. കെഎസ്ആർടിസിയെ കര കയറ്റാനുള്ള പദ്ധതികൾ നടപ്പായില്ല. പകരം സർക്കാർ സഹായിക്കണമെന്ന നിലപാടാണ് മന്ത്രിക്ക്, സിപിഎം നേതാക്കൾ പറയുന്നു. ജീവനക്കാരെ പിണക്കുന്ന പ്രവൃത്തികളാണ് ചെയ്തതെന്നും മന്ത്രിയെ മാറ്റുന്നതാണ് നല്ലതെന്നുമാണ് പാർട്ടി നിലപാട്. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയതോടെ വൈകാതെ തീരുമാനമുണ്ടാക്കും.

ഏപ്രിൽ മാസത്തെ ശമ്പളം നൽകാൻ യാതൊരു തീരുമാനവും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നോ സർക്കാരിന്റെ ഭാഗത്ത് നിന്നോ ഉ ണ്ടാ യില്ല. സമരം ചെയ്തതിനാൽ കളക്ഷൻ കുറഞ്ഞെന്നും അതിനാലാണ് ശമ്ബളം നൽകാൻ സാധിക്കാത്തതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ മെയ് 5ന് 6.5 കോടി രൂപ ടിക്കറ്റ് കളക്ഷൻ ലഭിച്ചു. 6ന് 2.10 കോടിയും 7ന് 5.6 കോടിയും ലഭിച്ചു. ശരാശരി 3.5 കോടിയുടെ കുറവാണ് ഉണ്ടായത്. അതിനാൽ ശമ്പളം നൽകാത്തത് പണിമുടക്കാണെന്ന് പറയുന്നത് ജീവനക്കാരെ കബളിപ്പിക്കലാണെന്നും കെഎസ്ടി സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പറഞ്ഞു. കെഎസ്ആർടിസിയിൽ ശമ്പളം നൽകേണ്ടത് മാനേജ്മെന്റാണെന്നും ഇനി സർക്കാരിന് ഉത്തരവാദിത്വമില്ലെന്നും മന്ത്രി ആന്റണി രാജു. പത്താം തിയതി ശമ്പളം നൽകാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമേഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആർടിസി. ശമ്പളം നൽകേണ്ടത് മാനേജ്മെന്റാണെന്നും ആന്റണി രാജു പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.