ബുക്കർ പുരസ്കാരം നേടി സാമന്ത ഹാർവെക്ക്; ലോകത്തെ വിചിത്രവും പുതിയതുമാക്കുന്ന അത്ഭുതകരമായ നോവലാണ് ‘ഓർബിറ്റൽ’ എന്ന് ജൂറി 

ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവെക്ക്. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലാണ് പുരസ്കാരത്തിന് അർഹമായത്.  50,000 പൗണ്ട് ആണ് (54 ലക്ഷം രൂപ) സമ്മാനത്തുക.  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികർ ഭൂമിയെ വലംവെക്കുന്ന കഥ പറഞ്ഞാണ് സാമന്ത പുരസ്കാരം നേടിയത്. 

Advertisements

ലോക്ഡൗൺ കാലത്താണ് സാമന്ത നോവൽ എഴുതി തുടങ്ങിയത്. യു.എസ്, റഷ്യ, ഇറ്റലി, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ യാത്രികർ 24 മണിക്കൂറിൽ 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷികളാകുന്നതാണ് നോവലിലെ പ്രതിപാദ്യം. നമ്മുടെ ലോകത്തെ വിചിത്രവും പുതിയതുമാക്കുന്ന അത്ഭുതകരമായ നോവൽ എന്നാണ് ജൂറി വിശേഷിപ്പിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഭൂമിയുടെ വിഡിയോകളാണ് നോവലെഴുതാനുള്ള പ്രചോദനമെന്ന് സാമന്ത നേരത്തേ സൂചിപ്പിച്ചിരുന്നു. നോവലെഴുതാനായി ബരിഹാരാകാശ യാത്രികർ എഴുതിയ പുസ്തകങ്ങളും ശാസ്ത്ര വീഡിയോകളും പരി​ഗണിച്ചു. ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കുന്നത് ഒരു കുട്ടി കണ്ണാടിയിൽ നോക്കുന്നത് പോലെയാണെന്ന് സാമന്ത പറഞ്ഞു.

ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോൺഡെൻ പുരസ്കാരവും ഓർബിറ്റൽ സ്വന്തമാക്കിയിരുന്നു. 2019ന് ശേഷം ആദ്യമായാണ് ഒരു വനിത ബുക്കർ പ്രൈസ് നേടുന്നത്. 1969 ൽ ബുക്കർ പ്രൈസ് നൽകിത്തുടങ്ങിയതു മുതൽ 19 വനിതകൾക്കാണ് ഇതുവരെ പുരസ്കാരം ലഭിച്ചത്. ആൻ മൈക്കൽസ്(ഹെൽഡ്), റേച്ചൽ കുഷനർ(ക്രിയേഷൻ ​ലെയ്ക്ക്), യേൽ വാൻ ഡെൽ വൂഡൻ(സെയ്ഫ് കീപ്പ്), ഷാർലറ്റ് വുഡ്(യാർഡ് ഡിവോഷനൽ), ​ജെയിംസ് (പെഴ്സിവൽ എവെററ്റ്) എന്നിവരാണ് ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്.

­

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.