സൗജന്യ മെഡിക്കൽ ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണ്ണയവും ആഗസ്റ്റ് 24 ന്

കോട്ടയം : 1985ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഈ വർഷം റൂബിജൂബിലി നിറവിലാണ്. കഴിഞ്ഞ 40 വർഷമായികാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്കാരിക ഉന്നമനത്തിനായി വളരെയേറെ കാര്യങ്ങൾ ക്ലബ് ചെയ്തിട്ടുണ്ട്. 30 കുടുംബങ്ങൾ സജീവാഗങ്ങളായിട്ടുള്ള ക്ലബ് ജൂബിലി വർഷത്തിൽ ജനോപകാരപ്രദമായ വിവിധ പരിപാടികൾ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞു ഒരു മണിവരെപൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ചു ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പ്രസിഡന്റ് തോമസ് ഐസക് വെട്ടിക്കാട്ടിൽ അറിയിച്ചു.

Advertisements

ക്യാമ്പിൽ പാലാ മെഡിസിറ്റിയിലെ വിവിധവിഭാഗം വിദഗ്ധ ഡോക്ടർമാരുടെ സേവനവും, രക്തഗ്രൂപ്പ് നിർണ്ണയമടക്കം വിവിധടെസ്റ്റുകളും ലഭ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ലബ് പ്രസിഡന്റ് തോമസ് ഐസക്ക് വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ., പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, , വൈസ്മെൻ ഡിസ്ട്രിക്റ്റ്-6 ഗവർണർ റ്റെഡി ജോസ് മൈക്കിൾ, വൈസ്മെൻ ക്ലബ് റൂബി ജൂബിലി കമ്മിറ്റി ചെയർമാൻ ജോജി വാളിപ്ളാക്കൽ, വൈസ്മെൻ ക്ലബ് സെക്രട്ടറി ജോയ് തോമസ് കാരക്കൽ, എന്നിവർ പ്രസംഗിക്കും.

വൈസ്മെൻ ക്ലബ് ഭാരവാഹികളായ ടോംസ് ജേക്കബ് പുലിക്കുന്നേൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ, ജോസഫ് നാഗരൂർ, ബിജു ശൗര്യാങ്കുഴി, തോമസ് മാത്യു പുത്തൻപുരക്കൽ, ഡാനി ജോസ് കുന്നത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

മുൻകൂർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ക്യാമ്പ് കോർഡിനേറ്റർ ജോർജുകുട്ടി വളയത്തിലിനെ ബന്ധപ്പെടാവുന്നതാണ്. ഫോൺ.9447135124

Hot Topics

Related Articles