കോട്ടയം : മലയാള മനോരമ മുൻ ചീഫ് റിപ്പോർട്ടർ സഞ്ജയ് ചന്ദ്രശേഖറിൻ്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽ നിന്നും മലയാള മനോരമ
കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ കെ.പി.സഫീന ഏറ്റുവാങ്ങി. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആന്റോ ആന്റണി എംപി, കൂരോപ്പട പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.ഉണ്ണിക്കൃഷ്ണൻ നായർ, അവാർഡ് ജേതാവ് കെ.പി.സഫീന, സഞ്ജയ് ചന്ദ്രശേഖറുടെ സഹോദരൻ സഞ്ജീവ് ചന്ദശേഖർ, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോബിൻ തോമസ് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. ഗതാഗതവകുപ്പ് സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറ ഇടപാടിലെ അഴിമതികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണു സഫീനയെ അവാർഡിന് അർഹയാക്കിയത്.