സഞ്ജു അവസാന മത്സരത്തിൽ തിളങ്ങിയില്ലെങ്കിലെന്താ ; ഏറ്റവുമധികം സിക്സറുകൾ , പ്ലയർ ഓഫ് ദി മാച്ച് ; റെക്കോർഡ് നേട്ടങ്ങൾ സ്വന്തം പേരിലാക്കി മലയാളികളുടെ സൂപ്പർ താരം

സ്പോർട്സ് ഡെസ്ക്ക് : ഏകദിന ക്രിക്കറ്റിൽ പുതിയ നേട്ടങ്ങളുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ – സിംബാബ്‌വെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തിളങ്ങാനായില്ലെങ്കിലും രണ്ടാം ഏകദിന മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ചവെച്ചത്. ഒരു സമയം ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിംഗ് നിര കൂടാരം കയറിയപ്പോൾ, ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർന്നെങ്കിലും, ക്രീസിൽ നിലയിറപ്പിച്ച സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിൽ, പുറത്താകാതെ നിന്ന സഞ്ജു 43* റൺസാണ് നേടിയത്.

Advertisements

39 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 110.26 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു 43 റൺസ് നേടിയത്. ഇതോടെ ഒരു റെക്കോർഡും സഞ്ജുവിന്റെ പേരിലായി. സിംബാബ്‌വെയിൽ ഒരു ഏകദിന ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായാണ് സഞ്ജു മാറിയത്. 4 സിക്സ് നേടിയ സഞ്ജു, 2005-ൽ സിംബാബ്‌വെക്കെതിരെ 4 സിക്സ് നേടിയ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണിക്കൊപ്പം എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീമിനെ ജയത്തിലേക്ക് നയിച്ച പ്രകടനത്തിന് സഞ്ജുവിന് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും ലഭിച്ചു. ഇതോടെ, മറ്റൊരു ചരിത്ര നേട്ടം കൂടിയാണ് സഞ്ജു സാംസൺ തന്റെ പേരിലാക്കിയത്. സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായാണ് സഞ്ജു സാംസൺ മാറിയത്. 1992-ന് ശേഷം ഇന്ത്യ സിംബാബ്‌വെയിൽ 33 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടാൻ സാധിച്ചിട്ടില്ല.

ഇതോടെ, സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ മാറി. ഇന്ത്യ, പാകിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ എല്ലാം ആദ്യ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ വിക്കറ്റ് കീപ്പർ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എംഎസ് ധോണിയാണ്.

Hot Topics

Related Articles