സതാംപ്‍ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് മലയാളി ബാറ്റര്‍ സഞ്ജു സാംസണുണ്ടായിരുന്നത് എന്നാല്‍ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതെ വന്നതോടെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങും മുൻപ് സഞ്ജു സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരാധകര്‍ക്ക് ഹൃദയഭേദകമായി. ‘Heading back home. എല്ലാവര്‍ക്കും നന്ദി’ എന്നായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി ആരാധകരെ നെഞ്ചോട് ചേര്‍ത്ത് സഞ്ജുവിന്‍റെ കുറിപ്പ്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുൻപ് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഏറ്റവും വൈറലായത് സഞ്ജു സാംസണിന്‍റെ ചിത്രമായിരുന്നു. സഞ്ജുവിന്‍റെ ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ ലൈക്കും കമന്‍റും ലഭിച്ചത്. സഞ്ജുവിനെ ആദ്യ ടി20യില്‍ കളിപ്പിക്കണമെന്ന ആവശ്യം അന്ന് ആരാധകര്‍ ശക്തമായി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ സതാംപ്ടണിലെ മത്സരത്തില്‍ പ്ലേയിംഗ് ഇലവന്‍ വന്നപ്പോള്‍ സഞ്ജു പുറത്തായി. ഇതോടെ ടീം മാനേജ്‍മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടി20കള്‍ക്കുള്ള സ്ക്വാഡില്‍ സഞ്ജുവിന്‍റെ പേരില്ല. ഇതോടെ സഞ്ജു ടി20 ലോകകപ്പിലുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിസിസിഐയുടെ രാഷ്ട്രീയം കാരണമാണ് സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവന് പുറത്തായതെന്നാണ് ഒരുവിഭാഗം ആരാധകരുടെ വിമര്‍ശനം.