ന്യൂസ് ഡെസ്ക് : കേരള ക്രിക്കറ്റില്‍ നിന്ന് ഇന്ത്യയുടെ അഭിമാനമായി വളര്‍ന്ന താരമാണ് സഞ്ജു സാംസണ്. ഇന്ത്യക്കായി ഏകദിനത്തിലും ടി ട്വന്റിയിലും കളിക്കാന്‍ സാധിച്ചെങ്കിലും ടീമിലെ സജീവ താരമായി മാറാന്‍ സഞ്ജുവിന് സാധിച്ചില്ല.ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്നെല്ലാം തഴയപ്പെങ്കിലും ആരാധകരുടെ മനസില്‍ സഞ്ജുവിനോട് പ്രത്യേക ഇഷ്ടമുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്.
വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്ന സഞ്ജുവിന് വലിയ ആരാധക പിന്തുണയാണുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജുവിന്റെ വിവാഹം പ്രണയത്തിലൂടെയായിരുന്നു. മഹാരാജാസ് കോളേജില്‍ നിന്നും ആരംഭിച്ച പ്രണയമാണ് ചാരുലതയുമായി സഞ്ജുവിന്റെ വിവാഹത്തിലേക്കെത്തിയത്. കരിയറില്‍ സഞ്ജു മുന്നോട്ട് പോയപ്പോഴും ചാരുവിനോടുള്ള ഇഷ്ടം ഒരുവശത്ത് നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചു. സഞ്ജുവിന്റെ പ്രണയവുമായി ബന്ധപ്പെട്ടുള്ള രസകരമായ ഒരു സംഭവം ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്.
സഞ്ജുവിന്റെ ചേട്ടന് സാലി സാംസണെ പറ്റിച്ചാണ് സഞ്ജു ചാരുവിനെ പ്രണയിച്ചതും വിവാഹം കഴിച്ചതുമെന്നതാണ് കൗതുകകരമായ കാര്യം. ചെറുപ്പം മുതല്‍ രണ്ടുപേരും ക്രിക്കറ്റില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കിയാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ മറ്റൊരു കാര്യത്തിലും ശ്രദ്ധ തെറ്റിപ്പോകരുതെന്നും ക്രിക്കറ്റിലായിരിക്കണം മുഴുവന്‍ ശ്രദ്ധയെന്നുമാണ് ഇരുവരും തീരുമാനിച്ചിരുന്നത്. സഞ്ജുവിന്റെ ചേട്ടനാണ് സാലിയെങ്കിലും ചേട്ടനേയും ഉപദേശിച്ചിരുന്നത് സഞ്ജുവാണ്.
സാലിയോട് പ്രണയത്തില്‍ ചെന്ന് ചാടരുതെന്ന് പലപ്പോഴും സഞ്ജു ഉപദേശിച്ചിരുന്നു. പ്രണയം ക്രിക്കറ്റില്‍ നിന്നുള്ള ശ്രദ്ധ തിരിക്കുമെന്നും അതുകൊണ്ടു തന്നെ അബദ്ധം കാട്ടരുതെന്നും സാലിയോട് സഞ്ജു മുന്നറിയിപ്പ് നല്കി. എന്നാല്‍ സാലിയെ സഞ്ജു പറ്റിക്കുകയായിരുന്നു. സാലി സഞ്ജുവിന്റെ വാക്കു വിശ്വസിച്ച് പ്രണയത്തില്‍ നിന്നെല്ലാം മാറി നിന്നപ്പോള്‍ സഞ്ജു ചാരവുമായി കടുത്ത പ്രണയത്തിലായിരുന്നു. ക്യാന്റീനില്‍ വെച്ച് കണ്ട് മുട്ടിയപ്പോള്‍ തുടങ്ങിയ പ്രണയമാണ് സഞ്ജു വിവാഹത്തിലേക്കെത്തിച്ചത്.
ക്രിക്കറ്റിന്റെ തിരക്കുകള്‍ക്കിടയിലും ചാരുവിനോടുള്ള പ്രണയം നിലനിര്‍ത്താന്‍ സഞ്ജു സമയം കണ്ടെത്തിയിരുന്നു. കൈരളി ചാനലിലെ ജെബി ജംഗ്ഷന് പരിപാടിയില്‍ വെച്ച് സഞ്ജുവിന്റെ ചേട്ടന് സാലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നോട് പ്രേമിക്കരുതെന്ന് വിലക്കിയാണ് സഞ്ജു ചാരുവിനെ പ്രണയിച്ചതെന്നാണ് സാലി പറഞ്ഞത്. ഇതിനോട് സഞ്ജു പ്രതികരിച്ചത് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താമെന്നാണ്.
എന്തായാലും മലയാളി ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട കപ്പിള്‍സായി സഞ്ജുവും ചാരുവും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വളര്‍ന്നെങ്കിലും സാലിക്ക് ക്രിക്കറ്റില്‍ വലിയ ശ്രദ്ധ നേടിയെടുക്കാനായില്ല. ചില ആഭ്യന്തര മത്സരങ്ങള്‍ കളിച്ചതൊഴിച്ചാല്‍ വലിയ പേരെടുക്കാന്‍ സാലിക്കായില്ല. കരിയറില്‍ തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയതാണ് സാലിക്ക് തിരിച്ചടിയായത്. എന്നാല്‍ ചേട്ടനും അഭിമാനിക്കാവുന്ന നിലയിലാണ് സഞ്ജുവിന്റെ വളര്‍ച്ച. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമായിട്ടും സഞ്ജുവിനെ ഏകദിന ലോകകപ്പിലേക്ക് പരിഗണിച്ചില്ല. ഇതില്‍ ആരാധകര്‍ കടുത്ത നിരാശയിലുമാണ്. ടീം മാനേജ്മെന്റിനും സെലക്ടര്‍മാര്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനവും സഞ്ജു ആരാധകര്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ സഞ്ജുവിനെ മറികടന്ന് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന് കിഷനെത്തിയപ്പോള് സൂര്യകുമാര്‍ യാദവ് ഫിനിഷര്‍ റോളിലും ടീമില്‍ സ്ഥാനം നേടി. സഞ്ജു സാംസണിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനി പ്രയാസമാണെന്നതാണ് വസ്തുത. ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്തും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. ഇതോടെ സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുകയെന്നത് ഏറെക്കുറെ അസാധ്യമായി മാറും. ഏകദിന ശരാശരിയില്‍ സഞ്ജു മുന്നിട്ട് നില്ക്കുമ്പോള് ടീം മാനേജ്മെന്റിന് വിശ്വാസമില്ല. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഇന്ത്യന്‍ പരിഗണിക്കുമോയെന്നത് കാത്തിരുന്ന് കാണാം.