സ്പോർട്സ് ഡെസ്ക്ക് : സഞ്ജുവിന് ആശംസകളും ഉപദേശവുമായി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ‘നിന്റെ സമയവും തെളിയും’ എന്ന ആശ്വാസ വാക്കുകളുമായി എപ്പോഴും ആരാധക കൂട്ടം സഞ്ജുവിന് പിന്നാലെയുണ്ട്. ടി20 ലോകകപ്പിനും ഏഷ്യാ കപ്പിനുള്ള സ്ക്വാഡുകളില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെ എത്തിച്ച വീരനായകത്വം പോലും മലായാളി താരത്തിന് ഗുണം ചെയ്തില്ല.
എന്നാല്‍, സഞ്ജുവിനോട് ഐ.പി.എല്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിക്കാന്‍ ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്. ‘താനും കേരളത്തില്‍ നിന്നുള്ളയാളാണെന്നും, എല്ലാകാലത്തും സഞ്ജുവിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“അതെ, ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഐപിഎല്‍ അദ്ദേഹത്തിന് പ്രശസ്തിയും ജനപ്രീതിയും സമ്പത്തും ലോകത്തുള്ള എല്ലാം നല്‍കിയേക്കാം. എന്നാല്‍, ഏതൊരു ക്രിക്കറ്റ് കളിക്കാരനും തന്റെ സ്റ്റേറ്റ് ടീമിന് വേണ്ടി, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വളരെ നന്നായി കളിക്കണം. സഞ്ജു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കട്ടെ. സെഞ്ച്വറി മാത്രമല്ല, ഇരട്ട സെഞ്ച്വറിയും അടിക്കട്ടെ. വരൂ.. കേരള ടീമിന് രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കൂ! വിജയ് ഹസാരെ ട്രോഫിയിലും ടീമിനെ വിജയിപ്പിക്കട്ടെ.അതുവഴി കേരളത്തിന്റെ ക്രിക്കറ്റ് താരങ്ങള്‍ ഉന്നതിയിലെത്തും,” -ശ്രീശാന്ത് പറഞ്ഞു
ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ പരാമര്‍ശിച്ചുകൊണ്ട് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇന്ന് നിലനില്‍ക്കുന്ന മത്സരത്തെക്കുറിച്ചും ശ്രീശാന്ത് സഞ്ജുവിന് മുന്നറിയിപ്പ് നല്‍കി.
“കേരളത്തില്‍ സഞ്ജു മാത്രമണോ ക്രിക്കറ്റ് താരമായുള്ളത്? അല്ല, സംസ്ഥാനത്ത് വേറെയും എത്രയോ പ്രതിഭകളുണ്ട്. അവരുടെ സമയം ആയിട്ടില്ല എന്നത് മാത്രമേയുള്ളൂ. സഞ്ജുവിന് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചു, അദ്ദേഹം അതിന് നന്ദിയുള്ളവനായിരിക്കണം. ലോകമെമ്പാടുമുള്ള മലയാളികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.പക്ഷേ, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരും വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍മാരായി മറുവശത്തുണ്ട്. സഞ്ജു മാത്രമല്ല, ” -ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.