കൊച്ചി : സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണ് നയിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഇന്ത്യ തീര്‍ത്തും തഴഞ്ഞ സഞ്ജു കേരളത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കാണുകയാണ്. നായകനായി ഇറങ്ങുന്ന സഞ്ജു കേരളത്തിനെ കപ്പിലേക്കെത്തിക്കുകയും തകര്‍പ്പന്‍ പ്രകടനത്തോടെ സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
എന്നാല്‍ കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ പേരിലെ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. പൊതുവേ സഞ്ജു വി സാംസണ് അല്ലെങ്കില്‍ സഞ്ജു സാംസണ് എന്നാണ് സഞ്ജുവിന്റെ പേര് ടീം ലിസ്റ്റില്‍ കാണുന്നത്. എന്നാല്‍ കേരള ടീമിനൊപ്പം സഞ്ജുവിന്റെ പേരില്‍ നിന്ന് സാംസണെ ഒഴിവാക്കി പകരം വിശ്വനാഥനെ ചേര്‍ത്തിരിക്കുകയാണ്. സഞ്ജു വിശ്വനാഥന് നായകനെന്ന നിലയിലാണ് കേരളം ടീം പ്രഖ്യാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജു ഭാഗ്യം പരീക്ഷിക്കാനാണോ ഇത്തരത്തില്‍ പേരുമാറ്റം നടത്തിയതെന്നാണ് ആരാധകരുടെ ചോദ്യം. ചില ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമെല്ലാം പേരുമാറ്റിയാല്‍ ഭാഗ്യം കൈവരിക്കാനാവുമെന്ന് വിശ്വസിക്കാറുണ്ട്. ചരിത്രത്തില്‍ ഇത്തരം ചില സംഭവങ്ങള്‍ കാണാനുമാവും. ഇപ്പോള്‍ സഞ്ജുവും ഇതേ വഴിയില്‍ സഞ്ചരിക്കുകയാണോയെന്നാണ് ആരാധകര്‍ ട്രോളുന്നത്. സഞ്ജു സാംസണ് എന്ന് പേരുപയോഗിച്ചപ്പോള്‍ ഗതി പിടിക്കാന്‍ സാധിച്ചിട്ടില്ല.
ഇപ്പോള്‍ ദേശീയ ടീമില്‍ നിന്നടക്കം സഞ്ജു തഴയപ്പെട്ടിരിക്കുകയാണ്. ഇനി പെട്ടെന്നൊരു തിരിച്ചുവരവും ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടാണ് സഞ്ജു ഇത്തരത്തില്‍ പേരുമാറ്റി ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്നതെന്നാണ് ട്രോളുകളുള്ളത്. സഞ്ജുവിന്റെ പിതാവിന്റെ പേര് സാംസണ് വിശ്വനാഥനെന്നാണ്. ഈ പേരില്‍ സാംസണെ ഉള്‍പ്പെടുത്തിയാണ് സഞ്ജു സാംസണ് എന്ന പേര് സഞ്ജു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാംസണെ ഒഴിവാക്കി വിശ്വനാഥനെയാണ് സഞ്ജു ഒപ്പം കൂട്ടിയിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ സംശയമായി ഈ പേരുമാറ്റം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന്റെ പേര് കേരള ടീം പ്രഖ്യാപിച്ചപ്പോള്‍ നല്‍കിയത് സഞ്ജു വിശ്വനാഥനെന്നാണെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗികമായ പേര് സഞ്ജു സാംസണെന്ന് തന്നെ തുടരാനാണ് സാധ്യത.