ഡൽഹി : സംസ്കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി തള്ളി സുപ്രിംകോടതി. പാര്‍ലമെന്റ് തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് എം.ആര്.ഷാ അധ്യക്ഷനായ ബഞ്ചാണ് പൊതുതാല്പര്യ ഹര്‍ജി തള്ളിയത്.
വിഷയം ചര്‍ച്ച ചെയ്യാനുള്ള ശരിയായ വേദി പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും വ്യക്തമാക്കി. ഇത് നയപരമായ കാര്യമാണ്. മാറ്റം വരുത്താന്‍ സാധിക്കില്ല. കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ ജി വന്‍സാരയാണ് സുപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്കൃതത്തെ ദേശീയ ഭാഷയായി വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.