ഭയം വേണ്ട, ജാഗ്രത മതി; സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്, പണവും മാനവും നഷ്ടപ്പെടാതെ നോക്കണം:സന്തോഷ് പണ്ഡിറ്റ്

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി കഥ ഒരുക്കി, അത് സംവിധാനം ചെയ്ത് അതില്‍ നായകനായി അഭിനയിച്ചുമൊക്കെയാണ് സന്തോഷ് സിനിമകള്‍ പുറത്ത് എത്തിച്ചത്.വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പേരില്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ളതിനെ പറ്റി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലുള്ള സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ പങ്കുവെച്ച കുറുപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ അനുഭവങ്ങളും പങ്കുവെച്ചിരിക്കുന്നത്.

Advertisements

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് ആണേ.. ഈ ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളുടെയും ശ്രദ്ധക്ക്. 13 വര്‍ഷമായി 12 സിനിമ ചെയ്ത എന്റെ അനുഭവം വെച്ച്‌ ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു. ശരിയായി തോന്നിയാല്‍ എടുത്തോളൂ. പലരും സിനിമ നിര്‍മിക്കാം, അല്ലെങ്കില്‍ ഗ്രൂപ്പ് ആയി പണം പിരിച്ച്‌ ഒരുമിച്ച്‌ സിനിമ എടുക്കാം എന്നൊക്കെ പറഞ്ഞു വരാറുണ്ട്. ഇതില്‍ എല്ലാം തലവെച്ച്‌ കൊടുക്കുന്ന സിനിമ മോഹികള്‍ രണ്ടു വട്ടം ചിന്തിക്കുക.

അറിയപെടുന്ന സംവിധായകന്‍, ഒരു സിനിമ എങ്കിലും പുറത്ത് ഇറക്കിയ നിര്‍മാതാവ്, അറിയപെടുന്ന നായകന്‍, ഇതില്‍ ഒന്നെങ്കിലും ഒരു സിനിമക്ക് ഉണ്ടെങ്കില്‍ കുറച്ചെങ്കിലും ഒരു ജെനുവിനിറ്റി ആ പ്രോജക്ടിന് ഉണ്ടെന്ന് കരുതാം. മറിച്ച്‌, ഒരിക്കലും പുറത്തിറങ്ങാത്ത പ്രോജക്ടിന്റെ ഭാഗമായി നിങ്ങളുടെ വിലയേറിയ സമയം, പണം (മാനം) എന്നിവ കളയരുത് എന്നു ഓര്‍മപ്പെടുത്തുന്നു.

തീയേറ്റര്‍ ഇറങ്ങിയില്ലെങ്കിലും ഒടിടി, യൂട്യൂബ്, ഫേസ്ബുക്ക് അടക്കം ഒരു പ്രോജക്‌ട് പണി പൂര്‍ത്തിയായി റിലീസ് ചെയ്യുവാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട് എന്ന് കൂടി മനസ്സില്‍ വെക്കുക. ഗ്രൂപ്പ് ആയി ചെയ്ത് സിനിമകള്‍ എത്രയെണ്ണം പുറത്തിറങ്ങി എന്നു ചിന്തിക്കുക. ചിലര്‍ അഭിനയ ഭ്രാന്ത് മൂത്ത് കുറച്ചു പണം ഇടും. അത് തീരുന്നത് വരെ ഷൂട്ടിംഗ് നടക്കും. പിന്നെ പടം പെട്ടിയില്‍ ആകും. എത്രയോ സിനിമ മാത്രമല്ല ആല്‍ബം, ഷോര്‍ട്ട് ഫിലിം അടക്കം ഷൂട്ടിംഗ് കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നില്ല.

(പലപ്പോഴും നിര്‍മാതാവ് എന്നു പറയപെടുന്നവന് ഒരു ലക്ഷ്യം’ ഉണ്ടാകും. അത് ഷൂട്ടിംഗിന് ഇടയില്‍ നടന്നാല്‍ പിന്നീട് അത് എഡിറ്റിങ്, ഡബ്ബിംഗ് ചെയ്ത് ഇറക്കുവാന്‍ ആഗ്രഹിക്കില്ല. ഇനി ഷൂട്ടിംഗിന് ഇടയില്‍ ‘ലക്ഷ്യം’ നടന്നില്ലെങ്കില്‍ രോഷാകുലനായി ഉറങ്ങി പോകും. നിര്‍മാതാവ് മുങ്ങും. പിന്നീട് ബാക്കി ജോലികള്‍ ചെയ്യുവാന്‍ താല്‍പര്യം ഉണ്ടാകില്ല. അതിനാല്‍ സിനിമ മോഹവുമായി നടക്കുന്ന സ്‌ക്രീപ്റ്റ് റൈറ്റേഴ്‌സ്, സംവിധായകര്‍, എങ്ങനെയെങ്കിലും ഒരു നിര്‍മാതാവിനെ കണ്ടെത്തുക എന്നു ചിന്തിക്കരുത്. തുടങ്ങിയാല്‍ അവസാനം വരെ കട്ടക്ക് നില്‍കുന്ന സീരിയസ് ആയ ആളുകളെ മാത്രം തേടുക. ഒരു പ്രോജക്‌ട് തുടങ്ങി പാതി വഴിയെ ഉപേക്ഷിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പ്രോജക്‌ട് തന്നെ ഇല്ലാതാവുന്നത്? ഞാനൊക്കെ സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്. ഇതുപോലെ സീരിയസ് ആയി സിനിമയെ കാണുന്നവരുടെ സിനിമയില്‍ മാത്രം സഹകരിക്കുക.

പണമോ, മറ്റു വല്ലതുമോ കൊടുത്തു അഭിനയിക്കാന്‍ അവസരം നേടുവാന്‍ ശ്രമിക്കുന്നത് തെറ്റല്ല. പക്ഷേ പുറത്ത് ഇറങ്ങുന്ന വര്‍ക്കിന്റെ ഭാഗം ആകുവാന്‍ ശ്രമിക്കുക. ഇറങ്ങിയിട്ട് ഇനി ആരും കണ്ടില്ലെങ്കിലും നമ്മുക്ക് ഒരു മനസാമാധാനം എങ്കിലും കിട്ടും. അതിനാല്‍ കണ്ട തട്ടി കൂട്ടു സിനിമ, ആല്‍ബം, ഷോര്‍ട്ട് ഫിലിം ഭാഗമാകാതെ നോക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.. ഭയം വേണ്ട, ജാഗ്രത മതി…’ എന്നും പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.