പമ്പ : മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ചു. 100 രൂപ പൊലീസുകാരിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. പ്രതിഷേധവുമായി പൊലീസ് സംഘടനകൾ രംഗത്തെത്തി. മെസിനുള്ള പണം സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
Advertisements